ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ അനന്തരാവകാശി !



മരിക്കും മുമ്പ് സ്വത്തുക്കള്‍ മറ്റുള്ളവരുടെ പേര്‍ക്ക് എഴുതിവെക്കാറാണ് നമ്മുടെ സമൂഹത്തില്‍ പതിവ്. അത് മക്കള്‍ക്കോ, മറ്റ് ബന്ധുക്കള്‍ക്കോ ആകാം. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മരണം പ്രശ്നങ്ങളുണ്ടാക്കും. അതുപോലെ തന്നെ ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ വളരെ സജീവമായ ഇക്കാലത്ത് മിക്കവാറും ഇടപാടുകളെല്ലാം ഓണ്‍ലൈനിലുണ്ടാവും. അത് ബാങ്ക് അക്കൗണ്ടു സംബന്ധിച്ചും, ബിസിനസ് കാര്യങ്ങളും, ഇമെയിലും തുടങ്ങി ഒട്ടേറെയുണ്ട്.
നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഇമെയില്‍, ഫേസ്ബുക്ക് തുടങ്ങിയ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ മറ്റുള്ളവര്‍ക്ക് നല്കേണ്ടതില്ല. എന്നാല്‍ മരിച്ചുകഴിഞ്ഞാല്‍ ഇവ ആരുടേതാകും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വളരെ പ്രധാനപ്പെട്ട ബിസിനസ് സംബന്ധമായ മെയിലൊക്കെ തുറക്കാനാവാതെ അവശേഷിച്ചേക്കാം.
സ്വത്തുക്കള്‍ കൈമാറുന്നത് പോലെ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ മറ്റാര്‍ക്കെങ്കിലും കൈമാറാനാണ് PassMyWill ഉപയോഗിക്കുന്നത്. ഇതില്‍ പാസ് വേഡ് കൈമാറേണ്ടവരുടെ വിവരങ്ങള്‍ നല്കാം.
അഞ്ച് പേരെ ഇത്തരത്തില്‍ നിശ്ചയിക്കാം. ഒരു എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ച് നിങ്ങളുടെ പാസ് വേഡുകള്‍ ലോക്ക് ചെയ്യുകയാണ് ഇനി ചെയ്യുക. ഈ കീ ഉപയോഗിച്ചേ പാസ്വേഡുകള്‍ ആക്സസ് ചെയ്യാനാവൂ. ഈ കീ എന്നത് SSN, CC, റാന്‍ഡം പാസ് കോഡ് എന്നിവ ചേര്‍ന്നതാണ്. ഇ പാസ് കീ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ആകസസ് ചെയ്യാമെന്ന് ഇതില്‍ മെസേജ് ചേര്‍ക്കാം.
അടുപ്പമുള്ള ഒരാളോട് ഇത് എങ്ങനെ തുറക്കാമെന്നും പറയുക.
നിങ്ങളുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഓരോന്നായി ചേര്‍ക്കുക. ഏത് ഓണ്‍ലൈന്‍അക്കൗണ്ട് വിവരവും ഇതില്‍ ചേര്‍ക്കാം. നിങ്ങള്‍ മരിച്ചു എന്നുറപ്പായാല്‍ നിങ്ങള്‍ ആദ്യം നല്കിയ അഡ്രസുകളില്‍ Dead Man’s Switch ഇമെയില്‍ ലഭിക്കും.

https://passmywill.com/

Comments

comments