ഇ.എം.എസും പെണ്‍‍കുട്ടിയും അമേരിക്കയില്‍


Actor Narain_keralacinema.com
നവാഗത സംവിധായകനായ റഫീഖ് റാവുത്തര്‍ സംവിധാനം ചെയ്യുന്ന ഇ.എം.എസും പെണ്‍കുട്ടിയും എന്ന ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ അമേരിക്കയില്‍. അമേരിക്കയിലേക്ക് കുടിയേറുന്ന രണ്ട് പേരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇതേ പേരിലുള്ള ബെന്യാമിന്‍റെ ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. നരേന്‍, ശ്രീനിവാസന്‍, ഇന്നസെന്റ് , തമ്പി ആന്‍റണി, കനിഹ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ക്രിസ് സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ഒറ്റപ്പള്ളിയാണ്. എം.ജെ മുഹമ്മദ് ഷാഫിറാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്.

Comments

comments