എകസ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് വിന്‍ഡോസില്‍ എടുക്കാതെ വന്നാല്‍


എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് വിന്‍ഡോസില്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ വിന്‍ഡോസ് അവയെ തിരച്ചറിയാതെ വരാം. ഓട്ടോമാറ്റികായി ഡ്രൈവിനെ തിരിച്ചറിയാത്തതിന്റെ ഒരു കാരണം അതിന് ഡ്രവ് ലെറ്റര്‍ ഇല്ലാത്തതാവാം.
എല്ലാഹാര്‍ഡ് ഡിസ്‌ക്,എക്‌സ്‌റ്റേണല്‍ ഡിസ്‌കുകള്‍ക്കും സി.ഡി.ഇ എന്നിങ്ങനെ ലെറ്ററുകള്‍ തിരിച്ചറിയാനായുണ്ട്.
ഒരു ഡ്രവ് ലെറ്റര്‍ നല്കാന്‍
കണക്ട് ചെയ്ത ശേഷം സ്റ്റാര്‍ട്ടില്‍ പോയി computer management എന്ന് സെര്‍ച്ച് ചെയ്യുക.
റിസള്‍ട്ടില്‍ Computer management ല്‍ ക്ലിക്ക് ചെയ്യുക.
Disk management ഒപ്ഷന്‍ എടുക്കുക

ഇതില്‍ എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് change drive letters and paths എന്നത് സെലക്ട് ചെയ്യുക
ഒരു ലെറ്റര്‍ നല്കുക
ഇത് കംപ്യൂട്ടര്‍ സെക്ഷനില്‍ തെളിയും
ഡ്രൈവ് ഫോര്‍മാറ്റ്
ഇങ്ങനെ ഡ്രൈവ് ലെററര്‍ നല്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡിസ്‌ക് ഒന്നുഫോര്‍മാറ്റ് ചെയ്താല്‍ മതി.
ഇതിന് സ്റ്റാര്‍ട്ട് എടുത്ത് format എന്ന് സെര്‍ച്ച് ചെയ്യുക
create and format harddisk partitions സെലക്ട് ചെയ്യുക
എക്‌സ്‌റ്റേണല്‍ ഡ്രൈവില്‍ ക്ലിക്ക് ചെയ്ത് ഫോര്‍മാറ്റ് നല്കുക
ചിലപ്പോള്‍ ഡ്രൈവിനൊപ്പം ലഭിക്കുന്ന ഡ്രൈവര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും

Comments

comments