വിന്‍ഡോസ് 8.1 ട്രയല്‍വേര്‍ഷന്‍ കാലാവധി നീട്ടാം


Windows 8 - Compuhow.com
വിന്‍ഡോസിന്‍റെ ട്രയല്‍ വേര്‍ഷനുകള്‍ പലരും ഉപയോഗിക്കാറുള്ളതാണ്. 30-90 ദിവസത്തെ കാലയളവാണ് ഇതിനുള്ളത്. വിന്‍ഡോസ് 8.1 ന്‍റെ ട്രയല്‍ വേര്‍ഷന്‍ 90 ദിവസത്തില്‍ നിന്ന് 270 ദിവസമാക്കി വര്‍ദ്ധിപ്പിക്കാനാവും.

വിന്‍ഡോസ് റീസെറ്റ് ചെയ്യുക വഴി ഇത് സാധ്യമാകും. അത് എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം. വിന്‍ഡോസ് കീയില്‍ ക്ലിക്ക് ചെയ്ത് command Prompt എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator ഒപ്ഷന്‍ എടുക്കുക.

slmgr -rearm എന്ന് ടൈപ്പ് ചെയ്ത് എന്‍ററടിക്കുക.
Command complete successfully എന്ന മെസേജ് ലഭിക്കും.

കംപ്യൂട്ടര്‍ ഇനി റീസ്റ്റാര്‍ട്ട് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതോടെ ട്രയല്‍ കാലാവധി ദീര്‍ഘിക്കും. മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാനാവും.

Comments

comments