എവര്‍നോട്ട് റിമൈന്‍ഡറുകള്‍ ഇമെയിലായി ലഭിക്കാന്‍…


എവര്‍നോട്ട് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണല്ലോ. ടാസ് ലിസ്റ്റുകള്‍, നോട്ട് ഉണ്ടാക്കുക എന്നിവയ്ക്കൊക്കെ ഉപകാരപ്പെടുന്ന പ്രോഗ്രമാണിത്. എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കുന്ന സംവിധാനം ഇതിലില്ല. എന്നാല്‍ Evernotify എന്ന ടൂളുപയോഗിച്ച് റിമൈന്‍ഡറുകള്‍ ഇമെയിലായി ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാവും.


ഇത് സെറ്റ് ചെയ്യാന്‍ ആദ്യം വേണ്ടത് Evernotify അക്കൗണ്ടാണ്. ഇതിന് സൈന്‍ അപ് ചെയ്യുക.
ഇനി നിങ്ങളുടെ എവര്‍നോട്ട് അക്കൗണ്ട് , Evernotify അക്കൗണ്ടുമായി കണക്ട് ചെയ്യണം.
ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ നോട്ടുകള്‍ ഓരോ മണിക്കൂറിലും സ്കാന്‍ ചെയ്യപ്പെടും. ഇതല്ലാതെ നിങ്ങള്‍ക്ക് മാനുവലായി sync with Evernote ക്ലിക്ക് ചെയ്തും ഇത് ചെയ്യാം.
ഒരു മെസേജ് ലഭിക്കാന്‍ നിങ്ങള്‍ എവര്‍ നോട്ടിഫൈ ഉപയോഗിച്ച് അത് ടാഗ് ചെയ്യണം.
നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സില്‍ റിമൈന്‍ഡറുകള്‍ ലഭിക്കേണ്ടുന്ന സമയ പരിധി 1 ദിവസം, 2 ദിവസം എന്നിങ്ങനെ സെലക്ട് ചെയ്യാം.

http://www.evernotify.me/

Comments

comments