ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ നീക്കം ചെയ്യാം


പുതിയ കംപ്യൂട്ടര്‍ വാങ്ങുമ്പോള്‍ പഴയത് വിറ്റൊഴിവാക്കുന്നവരാണ് ഏറെയും. പക്ഷേ തങ്ങളുപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഡാറ്റകള്‍ അതില്‍ നിര്‍ത്തിക്കൊണ്ടാവും മിക്കപ്പോഴും ആളുകള്‍ വില്പന നടത്തുക. ഇന്‍റര്‍നെറ്റ് സ്വകാര്യത ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്ന ഇക്കാലത്ത് ഇങ്ങനെ കൈമാറപ്പെടുന്ന കംപ്യൂട്ടറുകള്‍ ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ഹാര്‍ഡ് ഡിസ്കില്‍ അവശേഷിച്ച വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ കഥകള്‍ എണ്ണിയാലൊടുങ്ങാത്തത്രയുണ്ട്.
കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിലെ ഡാറ്റകള്‍ ഇറേസ് ചെയ്തതിന് ശേഷം മാത്രം കംപ്യൂട്ടര്‍ വില്‍ക്കാന്‍ ശ്രദ്ധിക്കുക. ഇതിന് ഉപയോഗിക്കാവുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് Eraser.
ഇത് ഡൗണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യുക. Erase Schedule ന് സമീപമുള്ള ന്യു ടാസ്കില്‍ ക്ലിക്ക് ചെയ്യുക. ടാസ്കും, ടൈം ഷെഡ്യൂളും കാണിക്കുന്ന ഒരു പോപ് അപ് പ്രത്യക്ഷപ്പെടും. Add Data എന്നിടത്ത് ക്ലിക്ക് ചെയ്ത് ഇറേസ് ചെയ്യേണ്ടുന്ന ഫയലുകള്‍ സെലക്ട് ചെയ്യാം.
വിന്‍ഡോസ് എക്സ്പ്ലോററില്‍ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ഇറേസ് ഒപ്ഷന്‍ ലഭിക്കും.

http://www.softpedia.com/get/Security/Secure-cleaning/Eraser.shtml
ഹാര്‍ഡ് ഡിസ്ക് ഇത്തരത്തില്‍ ക്ലിയര്‍ ചെയ്യാവുന്ന ഒരു പ്രോഗ്രാമാണ് DBAN. നീല സ്ക്രീനിലാണ് ഇത് റണ്‍ ചെയ്യുക.ഇതുപയോഗിച്ച് ഹാര്‍ഡ് ഡിസ്കുകള്‍ ഇറേസ് ചെയ്യുന്നതിന് പല രീതികള്‍ ഉപയോഗിക്കാം. ഏറെ നേരമെടുക്കുന്ന ഒരു പ്രൊസസായിരിക്കും ഇതെന്ന് മാത്രം.

Download

Comments

comments