Epic Pen – കംപ്യൂട്ടര്‍ സ്ക്രീനില്‍ വരയ്ക്കാം


പ്രസന്റേഷനുകളിലും മറ്റും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു പ്രോഗ്രാമാണ് Epic Pen. സ്ക്രീനില്‍ നേരിട്ട് വരയ്ക്കാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. സ്ക്രീനില്‍ കാണുന്ന ചില ചിത്രങ്ങളോ, ഐക്കണുകളോ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്താല്‍ ഇതുപയോഗിച്ച് മാര്‍ക്ക് ചെയ്യാം.
epic pen - Compuhow.com
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ ചെറിയൊരു കണ്‍ട്രോള്‍ പാനല്‍ പ്രത്യക്ഷപ്പെടും. കളറുകള്‍ സെലക്ട് ചെയ്യാനും, ലൈനിന്‍റെ കട്ടികൂട്ടാനുമുള്ള ഒപ്ഷനുകള്‍ അതില്‍ കാണാനാവും.

പെന്‍സില്‍ സെലക്ട് ചെയ്ത് സ്ക്രീനിലെവിടെയും വരയ്കാവുന്നതാണ്. വരച്ചവ ഏത്ര പ്രോഗ്രാം മാറ്റിയെടുത്താലും അവിടെത്തന്നെയുണ്ടാവും. അത് മായ്ക്കാന്‍ ടൂള്‍ബോക്സില്‍ നിന്ന് ഇറേസര്‍ ടൂള്‍ എടുക്കുക.

Hide Ink ഒപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വരച്ചവ തല്കാലത്തേക്ക് മറയ്ക്കാനാവും.
ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യുന്നതോടെ വരച്ചവയും മാഞ്ഞുപോകും.

DOWNLOAD

Comments

comments