യുട്യൂബ് സെര്‍ച്ചിംഗ് കാര്യക്ഷമമാക്കാം


Youtube - Compuhow.com
ഏത് തരം വീഡിയോകളും യുട്യൂബില്‍ ലഭ്യമാണല്ലോ. ഇഷ്ടപ്പെടുന്ന വീഡിയോ കണ്ടെത്താനായി ഏറെ സെര്‍ച്ചിംഗ് നിങ്ങള്‍ ചെയ്യാറുണ്ടാവും. ചില പ്രത്യേക പാരാമീറ്ററുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ കാര്യക്ഷമമായി യുട്യൂബില്‍ സെര്‍ച്ച് ചെയ്യാനാവും.

എച്ച്.ഡി
ആവശ്യമായ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ എച്ച്.ഡി വീഡിയോകള്‍ യുട്യൂബില്‍ കാണാനാവും. അതിന് വീഡിയോ സംബന്ധമായ സെര്‍ച്ച് വേഡിനൊപ്പം , HD ​എന്നുകൂടി ചേര്‍ക്കുക.

മൂവികള്‍
യുട്യൂബില്‍ അനേകം ഫുള്‍ ലെങ്ത് മൂവികളുണ്ട്. ഇവ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ സെര്‍ച്ച് വേഡിന് ശേഷം , movie എന്ന് ചേര്‍ക്കുക.

ലോങ്ങ് വേര്‍ഷന്‍
ചില വീഡിയോകള്‍ക്ക് ഷോര്‍ട്ട്, ലോങ്ങ് വേര്‍ഷനുകളുണ്ടാകും. ലോങ്ങ് വേര്‍ഷനുകള്‍ കണ്ടെത്താന്‍ ,Long എന്ന് കൂടി ചേര്‍ക്കുക.

ഒഫിഷ്യല്‍ ചാനലുകള്‍
യുട്യൂബിലെ ഒഫിഷ്യല്‍ ചാനലുകള്‍ കാണുന്നവരേറെയാണ്. പ്രമുഖ ആര്‍ട്ടിസ്റ്റുകളുടെയും മറ്റും ഒറിജിനല്‍ വീഡിയോകള്‍ കാണാന്‍ ,channel എന്ന് സെര്‍ച്ചിംഗില്‍ ചേര്‍ക്കുക.

കാലഗണന
ഒരു പ്രത്യേക കാലപരിധിയിലുള്ള വീഡിയോകള്‍ കാണാന്‍ സെര്‍ച്ചില്‍ കീവേഡിനൊപ്പം week, hour, today, year, month എന്നിവയിലൊന്ന് ചേര്‍ക്കാം.

Comments

comments