എച്ച്.ഡി വീഡിയോ കാണല്‍ മെച്ചപ്പെടുത്താന്‍ SmoothVideo Project


സാധാരണയായുള്ള വീഡിയോകളുടെ ഫ്രെയിം റേറ്റ് എന്നത് സെക്കന്‍ഡില്‍ 24 ആണ്. എന്നാല്‍ ആധുനിക ക്യാമറകളുടെ വരവോടെ ഇതില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മികച്ച ക്യാമറകളില്‍ ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ ഷൂട്ട് ചെയ്യുന്ന വീഡിയോകള്‍ കാഴ്ചക്ക് പുതിയ അനുഭവമാകും. എന്നാല്‍ നിലവിലുള്ള വീഡിയോകളില്‍ ഇത് സാധ്യമാക്കുന്നതാണ് SmoothVideo Project .

SmoothVideo Project - Compuhow.com

നിലവിലുള്ള വീഡിയോകളില്‍ പുതിയ ഫ്രെയിമുകള്‍ ചേര്‍ത്ത് വീഡിയോ കൂടുതല്‍ ആസ്വാധ്യകരമാക്കാന്‍ സഹായിക്കും ഈ SmoothVideo. അതായത് 30 എഫ്.പി.എസില്‍ ഷൂട്ട് ചെയ്ത വീഡിയോ 60 എഫ്.പി.എസില്‍ പ്ലേ ചെയ്യും.
ഫുള്‍പാക്കേജായും (32 എം.ബി), പ്രോഗ്രാം മാത്രമായും (2 എം.ബി) ഇത് ഡൗണ്‍ലോഡ് ചെയ്യാം. മിക്കവാറും എല്ലാ വീഡിയോ പ്ലെയറുകളിലും ഇത് വര്‍ക്ക് ചെയ്യും. GPU acceleration നെ ഈ പ്രോഗ്രാം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവയ്ക്ക് പുറമേ നിരവധി ഫീച്ചറുകളും സ്മൂത്ത് വീഡിയോ പ്രൊജക്ടിനുണ്ട്.

http://www.svp-team.com/wiki/Main_Page

Comments

comments