ജിമെയില്‍ ആകര്‍ഷകമാക്കാം


gmelius - Compuhow.com
ജിമെയിലില്‍ ഏറെ മാറ്റങ്ങള്‍ അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ അല്പം വിഷമങ്ങള്‍ തോന്നുമെങ്കിലും അവയൊക്കെ പിന്നീട് ശീലമാകും. എന്നിരുന്നാലും എന്നും പുതുമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്പം വ്യത്യസ്ഥത നല്കുന്ന ഒരു സംവിധാനമാണ് Gmelius. ജിമെയിലിന് ആകെയൊരു രൂപമാറ്റം നല്കുന്ന ഒരു എക്സ്റ്റന്‍ഷനാണിത്. ക്രോം, ഫയര്‍ഫോക്സ്, ഓപെറ എന്നിവയില്‍ ഇത് ഉപയോഗിക്കാം.

വൃത്തിയുള്ളതും, സ്മൂത്തായതുമായ ഒരു ജിമെയില്‍ ഇന്‍ബോക്സ് ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആദ്യം Gmelius ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
Regain some space in Gmail, Gmail Header ,Gmail Inbox എന്നീ മൂന്ന് സെക്ഷനുകളാണ് ഇതിലുള്ളത്.
Regain some space in Gmail ല്‍ ആഡ് റിമൂവല്‍, പീപ്പിള്‍ വിജെറ്റ് റീമൂവല്‍, ചാറ്റ് സെറ്റിങ്ങ്സ് തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നു.

Gmail Header section ല്‍ ഇന്‍ബോക്സിന്‍റെ ലുക്ക് മാറ്റുന്ന ചില ഓപ്ഷനുകള്‍ കണ്ടെത്താം. നാവിഗേഷന്‍ ബട്ടണുകള്‍ക്ക് കളര്‍ നല്കാനും, പഴയ കംപോസ് വിന്‍ഡോ മടക്കി കൊണ്ടുവരാനും ഇതുപയോഗിച്ച് സാധിക്കും.

http://gmelius.com/

Comments

comments