ജിമെയിലില്‍ എന്‍ക്രിപ്റ്റഡ് മെയില്‍ അയക്കാം


ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗമാണല്ലോ ഇമെയില്‍. ഒഫിഷ്യല്‍, പേഴ്സണല്‍ ആവശ്യങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ഇമെയില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വളരെ കോണ്‍ഫിഡന്‍ഷ്യലായ കാര്യങ്ങള്‍ക്ക് പ്രത്യേകിച്ച് ആധികാരികതയും, സുരക്ഷയും ഉറപ്പ് നല്കാനാവാത്ത പൊതു ഇമെയില്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നത് അത്ര വിശ്വസനീയമല്ല. എന്നാല്‍ ഇമെയിലുകള്‍ അയക്കുമ്പോള്‍ അവ കൂടുതല്‍ സുരക്ഷിതമാക്കാന്‍ അവ എന്‍ക്രിപ്റ്റ് ചെയ്യാം. ക്രോമില്‍ ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ എന്‍ക്രിപ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് SafeGmail.
മെസേജുകള്‍ കംപോസ് ചെയ്യുമ്പോള്‍ അവ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ഇതുപയോഗിക്കാം. മറ്റ് എന്‍ക്രിപ്ഷന്‍ സര്‍വ്വീസുകള്‍ വേറെ സര്‍വ്വീസുകളിലേക്ക് റീ ഡയറക്ട് ചെയ്യുമ്പോള്‍ സേഫ് ജിമെയില്‍, ജിമെയില്‍ ഇന്റര്‍ഫേസില്‍ തന്നെ നിന്ന് വര്‍ക്ക് ചെയ്യും. പി.ജി.പി (Pretty Good Privacy)എന്ന എന്ക്രിപ്ഷന്‍ ടെക്നിക്കാണ് ഇത് ഉപയോഗിക്കുന്നത്.
ഇത് വഴി മെയില്‍ പ്രൊട്ടക്ട് ചെയ്യുന്നത് പാസ് വേഡ് വഴിയല്ല, ഒരു ചോദ്യവും ഉത്തരവും വഴിയാണ്. ഇതിനുത്തരം നിങ്ങള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ അറിയാനാവൂ.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുക. കംപോസ് മെസേജില്‍ ചെറിയ ഒരു ചെക്ക് ബോക്സ് Attach File ലിങ്കിന് താഴെ കാണാം. പ്രെട്ടക്ഷന്‍ നല്കിയ മെസേജ് അയക്കാന്‍ ഇത് ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ സെന്‍ഡ് ബട്ടണ്‍ Send+Encrypt എന്നാകും. ഒരു സീക്രട്ട് ചോദ്യത്തിനും ഉത്തരത്തിനുമുള്ള രണ്ട് ഫീല്‍ഡുകളും പ്രത്യക്ഷപ്പെടും.
ഇത് വരാതിരുന്നാല്‍ Ctrl+F5 അടിക്കുക. ഇനി മെസേജ് ടൈപ്പ് ചെയ്ത് Send+Encrypt ല്‍ ക്ലിക്ക് ചെയ്യുക.

ഇത് സ്വീകരിക്കുന്നയാള്‍ക്ക് ലഭിക്കണമെങ്കില്‍ മെയില്‍ തുറന്ന് ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഫീല്‍ഡില്‍ ചോദ്യത്തിന് താഴെ നിങ്ങള്‍ നല്കിയ ഉത്തരം ടൈപ്പ് ചെയ്യണം.

Download

Comments

comments