മീഡിയ ഫയലില്‍ ഡാറ്റകള്‍ ഒളിപ്പിക്കാം


ഡാറ്റകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ ഏറെ മാര്‍ഗ്ഗങ്ങളുണ്ട്. അവയിലൊന്നാണ് മീഡിയ ഫയലുകളില്‍ ഡാറ്റകള്‍ ഒളിപ്പിക്കുക എന്നത്. ഇങ്ങനെ ചെയ്താല്‍ അത്ര എളുപ്പത്തിലൊന്നും ആര്‍ക്കും വിവരങ്ങള്‍ കണ്ടെത്താനാവില്ല. steganography ഉപയോഗിച്ച് എളുപ്പത്തില്‍ ഒരു ഓഡിയോ, വീഡിയോ, ഫോട്ടോ എന്നിവയില്‍ ഡാറ്റകള്‍ ഒളിപ്പിക്കാം.
ഇതിനുപയോഗിക്കുന്ന പ്രോഗ്രാമാണ് OpenPuff.
വിന്‍ഡോസില്‍ വര്‍ക്ക് ചെയ്യുന്ന ഈ പ്രോഗ്രാം ഉപയോഗിക്കാന്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ശേഷം പ്രോഗ്രാം റണ്‍ ചെയ്ത് ഹൈഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ തന്നെ അണ്‍ ഹൈഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ മനസിലാക്കാനുമാകും.
ഇത്തരത്തില്‍ ഒരു ഇമേജ് വഴിയോ മറ്റോ മറ്റുള്ളവര്‍ക്ക് യാതൊരു സംശയവുമില്ലാതെ എന്‍ക്രിപ്റ്റഡായി ഡാറ്റകള്‍ കൈമാറാനാവും.

http://embeddedsw.net/OpenPuff_Steganography_Home.html

സീക്രട്ട് മെസേജുകള്‍ ഇമെയില്‍ വഴി അയക്കാനുപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് Lockbin . വളരെ പ്രധാനപ്പെട്ടതും, പുറത്താരും അറിയാന്‍ പാടില്ലാത്തുമായ ഒരു വിവരം നിങ്ങള്‍ക്ക് മെയിലായി അയക്കാന്‍ ഇത് ഉപയോഗിക്കാം. ഇത് ഉപയോഗപ്പെടുത്താന്‍ ലോക്ക് ബിന്‍ സൈറ്റില്‍ പോയി സെന്‍ഡ് മെസേജ് എടുക്കുക. ഇതുപയോഗിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല. ഈ മെസേജ് ഒരു പാസ്വേഡിനൊപ്പമാണ് കണക്ട് ചെയ്യപ്പെടുക. നിങ്ങള്‍ മെസേജയക്കുമ്പോള്‍ സ്വീകര്‍ത്താവിന് ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ് വേ‍ഡ് എന്‍റര്‍ ചെയ്യാനാവശ്യപ്പെടും. ഇത് നല്കി ഒരു തവണ മെസജ് ഓപ്പണ്‍ ചെയ്താല്‍ അത് സെര്‍വറില്‍ നിന്ന് ഡെലീറ്റാവുകയും ചെയ്യും. Lockbin മെയിലിനൊപ്പം അറ്റാച്ച്മെന്‍റ് അയക്കാനും സാധിക്കും.
https://lockbin.com/Messaging

Comments

comments