എംപ്റ്റി ഫോള്‍ഡര്‍ ഫൈന്‍ഡര്‍


Vanityfolder - Compuhow.com
കംപ്യൂട്ടറുകളില്‍ സ്ഥിരമായി വര്‍ക്കുചെയ്യുന്നവര്‍ക്ക് പലപ്പോഴും ഉണ്ടാകുന്ന ഒരു കൈപ്പിഴയാണ് ഫോള്‍ഡറുകള്‍ നിര്‍മ്മിക്കുക എന്നത്. അബദ്ധത്തിലൊക്കെ ന്യു ഫോള്‍ഡര്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും പുതിയ ഫോള്‍ഡറുകള്‍ ക്രിയേറ്റ് ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ ഇത്തരം ഫോള്‍ഡറുകളില്‍ ഫയലുകളൊന്നും കാണുകയുമില്ല. തിരക്കിട്ട ജോലികള്‍ക്കിടയില്‍ പലപ്പോഴും ഈ ഫോള്‍ഡറുകളൊക്കെ തുറന്ന് നോക്കേണ്ടിയും വരും.
ഇത്തരം അനാവശ്യമായ ഫോള്‍ഡറുകളെ കണ്ടെത്തി ഒഴിവാക്കാനുള്ള ഒരു പ്രോഗ്രാമാണ് Vanity Remover. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫോള്‍ഡറോ, ഡ്രൈവോ സെലക്ട് ചെയ്ത് എംപ്റ്റി ഫോള്‍ഡറുകള്‍ കണ്ടെത്താം. ഈ പ്രോഗ്രാം അത്തരം ഫോള്‍ഡറുകള്‍ കണ്ടെത്തി ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്തുകൊള്ളും.
അവസാനഘട്ടത്തില്‍ സ്കാന്‍ ചെയ്ത ഫോള്‍ഡറുകളുടെ എണ്ണവും, ഡെലീറ്റ് ചെയ്തവയുടെ എണ്ണവും ഡിസ്പ്ലേ ചെയ്യും.
വളരെ ഉപകാരപ്രദമായ ഒരു ചെറിയ പ്രോഗ്രാമാണിത്.

http://vanityremover.codeplex.com/

Comments

comments