ഇമ്മാനുവേല്‍ ഏപ്രില്‍ അഞ്ചിന്


Emmanuval Movie release - Keralacinema.com
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണ് ഇമ്മാനുവേല്‍.. മമ്മൂട്ടി സാധാരണക്കാരനായ ഒരാളുടെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം ഏപ്രില്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍, മുകേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തിലുണ്ട്. പുതുമുഖം റീനു മാത്യൂസാണ് നായിക. വിജീഷ് എ.സിയാണ് ചിത്രത്തിന്‍റെ രചന. നെടുമുടി വേണു, സലിം കുമാര്‍, പി. ബാലചന്ദ്രന്‍, ശിവജി, പൊന്നമ്മ ബാബു തുടങ്ങിയവരും താരനിരയിലുണ്ട്. സിന്‍സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ ജോര്‍ജ്ജ് സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിച്ചത്.

Comments

comments