ഒറ്റ ക്ലിക്കില്‍ വെബ് പേജ് ഇമെയില്‍ ചെയ്യാം


Toread - Compuhow.com
വെബ്പേജുകള്‍ ക്ലിപ്പ് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ബ്രൗസറുകളില്‍ സേവ് പേജ് എന്നൊരു ഒപ്ഷനുണ്ട്. എന്നാല്‍ അതല്ലാതെ വെബ് പേജ് പിന്നീട് സന്ദര്‍ശിക്കാനും സാധിക്കുന്ന തരത്തില്‍ അവയെ സേവ് ചെയ്യാനാകണം.

അതിന് ആദ്യം toread.cc എന്ന സൈറ്റില്‍ പോവുക. അവിടെ നിങ്ങളുടെ ഇമെയില്‍ നല്കി Start Now ക്ലിക്ക് ചെയ്യുക.
കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നതില്‍ രജിസ്ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. ചിലപ്പോള്‍ സ്പാം ആയിട്ടാവും മെയില്‍ ലഭിക്കുക.
ടു റീഡിന്‍റെ (toread) bookmarklet ഡ്രാഗ് ചെയ്ത് ബ്രൗസറിലേക്കിടുക.

ഇനി ഒരു വെബ് പേജ് കാണുന്ന അവസരത്തില്‍ അത് നിങ്ങള്‍ക്ക് സ്വയം മെയില്‍ ചെയ്യണമെന്ന് തോന്നിയാല്‍ ബുക്ക് മാര്‍ക്ക്ലെറ്റില്‍ ക്ലിക്ക് ചെയ്യുക. പേജ് ക്യാപ്ചര്‍ ചെയ്തു, സെന്‍ഡ് ചെയ്തു എന്നൊരു മെസേജ് വരും.
വരുന്ന മെയിലില്‍ ക്ലിപ്പ് ചെയ്ത വെബ്പേജ് ഉണ്ടായിരിക്കും.

Comments

comments