നിങ്ങള്‍ ഒരു സ്ഥാപനമോ, വെബ്സൈറ്റോ മറ്റേതെങ്കിലും സര്‍വ്വീസോ നടത്തുന്ന ആളാണെന്നിരിക്കട്ടെ. ഒരു പ്രത്യേക വിഷയത്തില്‍, അല്ലെങ്കില്‍ ഒരു പുതിയ പ്രൊഡക്ട് സംബന്ധിച്ച് നിങ്ങള്‍ കസ്റ്റമേഴ്സിനെല്ലാം ഇമെയില്‍ അയക്കുന്നു. അതിനോട് കസ്റ്റമേഴ്സ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നത് നിങ്ങളുടെ ഭാവി പദ്ധതികളെ ഏറെ സഹായിക്കും. മെയില്‍ തുറന്ന് നോക്കുന്നുണ്ടോ, വായിക്കുന്നുണ്ടോ, ഫോര്‍വാഡ് ചെയ്യുന്നുണ്ടോ എന്നൊക്കെ അറിയാന്‍ സാധിച്ചാല്‍ അത് വളരെ ഉപകാരപ്പെടും.
ഇക്കാര്യങ്ങള്‍ മനസിലാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് CampaignCog.
മെയില്‍ തുറക്കുന്നുണ്ടോ, വായിക്കുന്നുണ്ടോ എന്നൊക്കെ ഇതുപയോഗിച്ച് മനസിലാക്കാം.
ഈ സര്‍വ്വീസ് ഉപയോഗിക്കാന്‍ സൈറ്റ് സന്ദര്‍ശിച്ച് ഫ്രീ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഇമെയില്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം അവിടെ എനേബിള്‍ ചെയ്യാം. ഇത് ചെയ്യുമ്പോള്‍ ഒരു ഇമെയില്‍ ട്രാക്കിങ്ങ് കോഡ് ലഭിക്കും. ഇത് കോപ്പി ചെയ്ത് ഇമെയിലില്‍ പേസ്റ്റ് ചെയ്യുക.
CampaignCog ല്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമായി വിവരങ്ങള്‍ കാണിക്കും. ഓപ്പണ്‍, ഫോര്‍വാഡ്, ഡെലീറ്റ്, പ്രിന്റ് എന്നിവയൊക്കെ മനസിലാക്കാം. അതുപോലെ തന്നെ കസ്റ്റമേഴ്സിന്റെ ജിയോഗ്രഫിക്കല്‍ ലൊക്കേഷനും മനസിലാക്കാം. ഇമെയില്‍ കാംപെയിനുകള്‍ നടത്തുന്നവര്‍ക്ക് ഈ സര്‍വ്വീസ് ഉപകരിക്കും.