മെയില്‍ സ്റ്റോര്‍ – ഇമെയില്‍ ബാക്കപ്പ് ചെയ്യാം


Mailstore - Compuhow.com
സാധാരണ ഗതിയില്‍ പേഴ്സണല്‍ ഇമെയില്‍ അക്കൗണ്ടുകളൊന്നും ബാക്കപ്പ് എടുത്ത് വെക്കേണ്ടുന്ന ആവശ്യം വരാറില്ല. എന്നാല്‍ ഓഫിസുകളില്‍ നിരന്തരം മെയിലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ ബാക്കപ്പ് എടുത്ത് വെച്ചാല്‍ പ്രധാനപ്പെട്ട രേഖകള്‍ പലതും നഷ്ടപ്പെടാതെ സൂക്ഷിക്കാം. പ്രത്യേകിച്ച് പലര്‍ കൈകാര്യം ചെയ്യുന്ന മെയില്‍ അക്കൗണ്ടുകള്‍.
ഇമെയിലുകള്‍ ബാക്കപ്പ് എടുക്കാന്‍ ഉപയോഗിക്കാവുന്ന മികച്ച ഒരു ആപ്ലിക്കേഷനാണ് Mailstore. വളരെ എളുപ്പത്തില്‍ ഇതുപയോഗിച്ച് മെയിലുകള്‍ ബാക്കപ്പ് എടുക്കാനാവും. ബാക്കപ്പ് എടുത്ത ഇമെയിലും മെയില്‍സ്റ്റോറില്‍ നിന്ന് കൊണ്ട് തന്നെ വായിക്കാനും റിപ്ലൈ ചെയ്യാനും സാധിക്കും.
പോര്‍ട്ടബിളായും ഇപ്പോള്‍ മെയില്‍ സ്റ്റോര്‍ ഉപയോഗിക്കാനാവും.
Exchange Server 2003, 2007, 2010 and 2013 (including Windows Small Business Server)
Hosted Exchange, Microsoft Office 365, MDaemon Messaging Server, IceWarp E-Mail-Server, Kerio Connect, Any IMAP/POP3-compatible email server, Microsoft Outlook എന്നിവയൊക്കെ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും.

http://www.mailstore.com

Comments

comments