ഫേസ്ബുക്ക് പേജിന് ഇമെയില്‍ അലെര്‍ട്ട്


ഫേസ് ബുക്ക്പേജില്‍ നിന്ന് ഇമെയില്‍അലര്‍ട്ടുകള്‍ ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഫേസ്ബുക്ക് ഏറെ സമയത്തേക്ക് നോക്കാനാവാത്ത സ്ഥിതിയില്‍ അലര്‍ട്ടുകള്‍ വഴി വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
Hyper Alerts എന്ന സര്‍വ്വീസുപയോഗിച്ച് ഇങ്ങനെ അലര്‍ട്ടുകള്‍ ലഭിക്കും. ഏത് ഫേസ്ബുക്ക് പേജിലും ഇത് ഉപയോഗിക്കാം.

ഇത് ചെയ്യാന്‍ ആദ്യം Hyper Alerts ല്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക
അലര്‍ട്ട് ആഡ് ചെയ്യാന്‍ Add alert by URL ക്ലിക്ക് ചെയ്യുക.
ബോക്സില്‍ ഫേസ്ബുക്ക് പേജിന്റെ യു.ആര്‍.എല്‍ നല്കുക.

Add ക്ലിക്ക് ചെയ്യുക. സേവ് ചെയ്യുക.
ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അലര്‍ട്ട് ലഭിക്കാന്‍ Add alert from your Facebook user ബട്ടണിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ഫേസ് ബുക്കിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമ്പോള്‍ അക്കൗണ്ട് Hyper Alerts ല്‍ ആഡ് ചെയ്യുക.
നിങ്ങള്‍ പേജ് ആ‍ഡ് ചെയ്യുമ്പോള്‍ കസ്റ്റമൈസ് ചെയ്യാനാവും. ഏതടിസ്ഥാനത്തിലാണ് അലര്‍ട്ടുകള്‍ ലഭിക്കേണ്ടത് എന്ന് സെറ്റ് ചെയ്യാം.
വീക്കിലി എന്നാണ് സെലക്ട് ചെയ്യുന്നതെങ്കില്‍ ഏത് ദിവസമെന്നും നല്കാം. alerts regarding posts, comments എന്നിവയും ആഡ് ചെയ്യാം. സെറ്റ് ചെയ്തവ എഡിറ്റ് ചെയ്യാനും, ഡെലീറ്റ് ചെയ്യാനുമാകും.

http://www.hyperalerts.no/

Comments

comments