ഇമെയില്‍ അഡ്രസ് വെരിഫൈര്‍



ദിനം പ്രതി ഒട്ടേറെ ഇമെയിലുകള്‍ ലഭിക്കുന്നവരാണ് ഏറെയും. പലപ്പോഴും ലഭിക്കുന്ന ഇമെയിലുകളില്‍ പലതും തട്ടിപ്പിന് വേണ്ടിയുള്ളതുമാകും. ലോട്ടറി, മണി ട്രാന്‍സ്ഫര്‍ തുടങ്ങി ഒട്ടേറെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തകളില്‍ കാണാറുണ്ട്. ഇത്തരം ഫ്രോഡ് ഇമെയിലുകള്‍ തിരച്ചറിഞ്ഞാല്‍ കയ്യിലെ കാശും, സമയവും നഷ്ടപ്പെടുന്നത് ഒഴിവാക്കാനാവും. ഇതിനാണ് ഇമെയില്‍ വെരിഫൈറുകള്‍ ഉപയോഗിക്കുന്നത്. ലഭിച്ച മെയിലിന്‍റെ അഡ്രസ് നല്കി വെരിഫൈ ക്ലിക്ക് ചെയ്താല്‍ മെയില്‍ സെര്‍വര്‍ ചെക്ക് ചെയ്ത് അഡ്രസ് യഥാര്‍ത്ഥമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.
സൈറ്റില്‍ വെരിഫൈ ക്ലിക്ക് ചെയ്താല്‍ കാണിക്കുന്ന റിസള്‍ട്ടില്‍ വാലിഡോണോ എന്നറിയാം.

http://verify-email.org/

Comments

comments