യു.എസ്.ബി ഡ്രൈവ് ഇജക്ട് ചെയ്യാനാവുന്നില്ലേ..


Safe removing usb - Compuhow.com
പലപ്പോഴും യു.എസ്.ബി ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും കണക്ട് ചെയ്ത ശേഷം റിമൂവ് ചെയ്യാന്‍ നോക്കുമ്പോള്‍ Unable To Safely Remove Device എന്നൊരു മെസേജ് കാണാറുണ്ടാവും.
മിക്കവാറും ഒന്നുരണ്ട് തവണ ഇതേപോലെ ശ്രമിച്ച് പിന്നെ മെമ്മറി വലിച്ചൂരി എടുക്കുകയാവും മിക്കവരും ചെയ്യുക. ഇതിന് പരിഹാരമായി ഉപയോഗിക്കാവുന്ന ഒരു ചെറിയ ടൂളാണ് Unlocker.

ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് റിമൂവ് ചെയ്യാനായി ഡിസ്കിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ unlocker എന്ന ഒപ്ഷന്‍ കാണാനാവും.

തുടര്‍ന്ന് ഒരു വിന്‍ഡോയില്‍ ബ്ലോക്ക് ചെയ്യുന്ന പ്രോഗ്രാമുകള്‍ കാണിക്കും. അവിടെ Unlock All എന്നത് ക്ലിക്ക് ചെയ്യുക.
പ്രശ്നം പരിഹരിക്കപ്പെടും.

http://www.emptyloop.com/unlocker/

Comments

comments