ഗൂഗിള്‍ നാവിഗേഷന്‍ ബാറിലെ ഐറ്റങ്ങള്‍ മാറ്റാം


ഗൂഗിള്‍ ഹോം പേജില്‍ കറുത്ത നിറത്തിലുള്ള ഒരു ബാറിലാണല്ലോ വിവിധ സര്‍വ്വീസുകള്‍ കാണിക്കുക. ഗൂഗിളിന്‍റെ എല്ലാ സര്‍വ്വീസുകളും ഇതില്‍ കാണിക്കും. ഇതില്‍ ഉള്‍പ്പെടുത്തപ്പെട്ടവ ഒരു പക്ഷേ നിങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലായിരിക്കില്ല. സ്ഥിരമായി ന്യൂസ് നോക്കുന്ന നിങ്ങളുടെ പേജില്‍ ഒരു പക്ഷേ ന്യുസ് കാണാന്‍ മോര്‍ ഒപ്ഷന്‍ എടുക്കേണ്ടി വരും. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിധത്തില്‍ ഇതിലെ ഓര്‍ഡര്‍ ക്രമീകരിക്കാം.


Big G Black Bar Sorter എന്ന ക്രോം എക്സ്റ്റന്‍ഷനുപയോഗിച്ച് ഇത്തരത്തില്‍ സോര്‍ട്ട് ചെയ്യാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം എലമെന്‍റുകള്‍ ഡ്രാഗ് ചെയ്ത് നിങ്ങള്‍ക്ക് വേണ്ടുന്ന സ്ഥലങ്ങളില്‍ ഇടാന്‍ സാധിക്കും.

Download

Comments

comments