കംപ്യൂട്ടറില്‍ ഓഡിയോ റെക്കോഡിങ്ങിനും, എഡിറ്റിങ്ങിനും ഏറ്റവുമധികം ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ഒരു പക്ഷേ ഓഡാസിറ്റി ആയിരിക്കും. ഏറ്റവും മികച്ച ഒരു ഓഡിയോ എഡിറ്റിംഗ് പ്രോഗ്രാം തന്നെയാണ് ഓഡാസിറ്റി.
എന്നാല്‍ മറ്റ് പ്രോഗ്രാമുകളൊന്നുമില്ലാതെ ക്രോമില്‍ തന്നെ സൗണ്ട് എഡിറ്റിംഗും റെക്കോഡിങ്ങും ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് TwistedWave. ഇതില്‍ സൈന്‍ ഇന്‍ ചെയ്തില്ലെങ്കില്‍ 30 സെക്കന്‍ഡേ റെക്കോഡ് ചെയ്യാനാവൂ. സൈന്‍ ഇന്‍ ചെയ്താല്‍ 20 മിനുട്ട് റെക്കോഡ് ചെയ്യാനാവും.
സൗണ്ട് റെക്കോഡ് ചെയ്യാന്‍ Audio മെനുവില്‍ പോയി Select Audio Input ക്ലിക്ക് ചെയ്ത് ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് ഡിവൈസ് സെലക്ട് ചെയ്യുക. എഡിറ്റ് ചെയ്യാനാണെങ്കില്‍ upload a file സെലക്ട് ചെയ്യുക.
റെക്കോഡ് ചെയ്യാന്‍ New Document ക്ലിക്ക് ചെയ്യുക.
Record” ബട്ടണില്‍ ക്ലിക്ക് ചെയ്ത് റെക്കോഡിങ്ങ് ആരംഭിക്കാം. Effects എടുത്താല്‍ സൗണ്ടിന് ഇഫക്ടുകള്‍ ചേര്‍ക്കാം.