ബോറടി മാറ്റാന്‍ eDeskToy


edesktoy-Compuhow.com
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കംപ്യൂട്ടറിന് മുന്നിലിരുന്നാല്‍ ബോറടിക്കുക സ്വാഭാവികം. അതിപ്പോള്‍ വിന്‍ഡോസ് 8 ആയാലും മാക് ആയാലും ഒറു പോലെ തന്നെ. ഇത്തരം ബോറടി മാറ്റാന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ വ്യത്യസ്ഥങ്ങളായ ഒട്ടനേകം പ്രോഗ്രാമുകള്‍ സൃഷ്ടിച്ച് വിട്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് eDeskToy. ഇതുപയോഗിച്ച് ഡെസ്ക്ടോപ്പിലേക്ക് ടോയ്സ് ആഡ് ചെയ്യാന്‍ പറ്റും. ഇവ ആനിമേറ്റ് ചെയ്യാവുന്നതാകയാല്‍ അത്യാവശ്യം നേരം പോക്ക് പ്രതീക്ഷിക്കാം.
ഡൗണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്ത് ടോയ്സ് ഡെസ്ക്ടോപ്പിലേക്ക് ഡ്രാഗ് ചെയ്തിടാം. നിലവിലുള്ളവ പോരാ എന്ന് തോന്നുന്നുണ്ടെങ്കില്‍ അഡീഷണലായി ആഡ് ചെയ്യാം. ഇതിന് സൈറ്റില്‍ പോയാല്‍ മതി. പക്ഷേ അതിന് പണം കൊടുത്ത് പാസ് വേഡ് വാങ്ങേണ്ടി വരും.
ഡെസ്കോടോപ്പിലെവിടെയും ടോയ്സ് കൊണ്ടുചെന്ന് വെക്കാം. അതുപോലെ ട്രാന്‍സ്പെരന്‍സി തോതും, ആനിമേഷന്‍ സ്പീഡും മാറ്റം വരുത്താനാവും.
Download

Comments

comments