ചിലപ്പോഴൊക്കെ യു.എസ്.ബി ഡ്രൈവ് കംപ്യൂട്ടറില്‍ നിന്ന് വേര്‍പെടുത്തേണ്ടി വരുമ്പോള്‍ it can’t be removed because it’s busy എന്നൊരു മെസേജ് വരും. ഇത് പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്. തിരക്കുകള്‍ക്കിടെ ഇത്തരത്തില്‍ മെസേജ് വരുമ്പോള്‍ കൂടുതല്‍ കാത്തിരിക്കാതെ ഡ്രൈവ് വലിച്ചൂരി എടുക്കുകയാവും മിക്കവരും ചെയ്യുക.
ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ചെറിയ പ്രോഗ്രാമാണ് USB Disk Ejector. ഇത് ആദ്യമായി ഉപയോഗിക്കുമ്പോള്‍ പേഴ്സണല്‍ സെറ്റിങ്ങുകള് ഉള്‍പ്പെടുന്ന ഒരു CFG ഫയല്‍ നിര്‍മ്മിക്കപ്പെടും.
ഒരു ഷോര്‍ട്ട് കട്ട് നിര്‍മ്മിച്ച് അത് വഴി ഈ പ്രോഗ്രാം റണ്‍ ചെയ്യാം.