എങ്ങനെ എളുപ്പം ബാക്ക് അപ് എടുക്കാം?


നിത്യവും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ് ബാക്ക് അപ് കൃത്യമായി എടുത്ത വെയ്ക്കുക എന്നത്. കാലങ്ങളോളം ചെയ്ത ഫയലുകള്‍ ബാക്ക് അപ് എടുക്കാതെയിരുന്ന് പെട്ടന്നൊരു ദിവസം സിസ്റ്റം കേടായാല്‍ പിന്നെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വലുതാണ്.
അതിനാല്‍ ചെറിയ ചെറിയ ഇടവേളകളില്‍ ബാക്ക്അപ് എടുത്ത് വെയ്ക്കുക.
ബാക്ക് അപ് എടുക്കാന്‍ ഒരു എകസ്റ്റേണല്‍ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിക്കുന്നത് നന്നായിരിക്കും. വലിയ വില കൊടുക്കാതെ തന്നെ കൂടുതല്‍ സ്‌റ്റോറേജ് ഇതു വഴി ലഭിക്കും. സ്ഥിരമായി സി.ഡിയിലും മറ്റും ബാക്ക് അപ് എടുക്കുന്നത് പിന്നീട് ബുദ്ധിമുട്ടാകും.
Cobian Backup മികച്ച ഒരു ഫ്രി ബാക്ക് അപ് പ്രോഗ്രാമാണ്.

അതുപോലെ ഓണ്‍ലൈന്‍ ബാക്ക്അപും ചെയ്യാം. എന്നാല്‍ വലിയ അളവ് ഡാറ്റകള്‍ക്ക് ഇത് ബുദ്ധിമുട്ടായിരിക്കും. ഇതിനുപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Mozy

Comments

comments