പ്രകൃതിദുരന്തങ്ങളറിയാന്‍ ഒരു ആപ്ലിക്കേഷന്‍


ലോകത്ത് പലവിധ പ്രകൃതി ദുരന്തങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അത് വെള്ളപ്പൊക്കമോ, അഗ്നിപര്‍വ്വത് സ്ഫോടനോ, ഭൂമികുലുക്കമോ എന്തുമാകാം. ഇത്തരം വിവരങ്ങള്‍ ഏറ്റവും നേരത്തേ അറിയണമെന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനുണ്ട്. വിവിധ ഇന്റര്‍നെറ്റ് സോഴ്സുകള്‍ ഉപയോഗിച്ചാണ് Earth Alerts പ്രവര്‍ത്തിക്കുന്നത്.
Eart Alert App - Compuhow.com
യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ, നാഷണല്‍ വെതര്‍ സര്‍വ്വീസ് എന്നീ സോഴ്സുകളാണ് പ്രധാനമായും ഈ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്നത്. വിന്‍ഡോസ് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

കംപ്യൂട്ടറുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ വേണ്ട ഫീച്ചറുകള്‍.

വിന്‍ഡോസ് 7,8. അല്ലെങ്കില്‍ വിസ്റ്റ
.net ഫ്രെയിം വര്‍ക്ക്
പെന്റിയം 3 മുതലുള്ള പ്രൊസസര്‍
1024×768 റെസലൂഷന്‍

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഏതൊക്കെ ദുരന്തങ്ങളെക്കുറിച്ചാണ് അറിവ് ലഭിക്കേണ്ടതെന്ന് സെലക്ട് ചെയ്യാം. ഏത് പ്രദേശത്തെ വിവരമാണ് അറിയേണ്ടതെന്നും സെലക്ട് ചെയ്യാം.
ഇവ നല്കിയാല്‍ മാപ് രൂപത്തില്‍ ഇന്‍ഫര്‍മേഷനുകള്‍ ലഭിക്കും.
മൊബൈലിലേക്ക് മെസേജ് അയക്കാനും, ഇമെയില്‍ മെസേജ് അയക്കാനും ഇതില്‍ സംവിധാനമുണ്ട്.

DOWNLOAD

Comments

comments