Q.R കോഡ് നിര്‍മ്മിക്കാന്‍ DuckDuckGo


സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായ ഒന്നാണ് ക്യു.ആര്‍ കോഡുകളുടെ ഉപയോഗം. വെബ് അഡ്രസുകളും മറ്റും ക്യ.ആര്‍ കോഡ് രൂപത്തിലാക്കി ഷെയര്‍ ചെയ്താല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. ഇവ സ്കാന്‍ ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം.
Qr code making with Dusk duck go - Compuhow.com
ക്യൂ ആര്‍ കോഡുകള്‍ നിര്‍മ്മിക്കാന്‍ പല സംവിധാനങ്ങളുമുണ്ട്. ഗൂഗിള്‍ ഡ്രൈവ് ഉപയോഗിച്ച് ക്യു.ആര്‍ കോഡ് നിര്‍മ്മിക്കുന്ന വിധം മുമ്പ് എഴുതിയിരുന്നു.
DuckDuckGo എന്ന സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.

വളരെ ലളിതമായ പ്രവര്‍ത്തമാണ് ഇതിന്‍റേത്. ആദ്യം സൈറ്റില്‍ പോവുക. തുടര്‍ന്ന് സെര്‍ച്ച് ബോക്സില്‍ qr എന്നതിന് ശേഷം നിങ്ങള്‍ക്ക് ക്യൂ.ആര്‍ കോഡ് നിര്‍മ്മിക്കേണ്ട ടെക്സ്റ്റ് ടൈപ്പ് ചെയ്യുക. സൈറ്റ് അഡ്രസുകളും ഇങ്ങനെ നല്കാം.
തുടര്‍ന്ന് എന്‍ററടിച്ചാല്‍ സെര്‍ച്ച് റിസള്‍ട്ടില്‍ ആദ്യം ക്യ.ആര്‍ കോഡ് കാണാം.
ഇത് സേവ് ചെയ്ത് ഉപയോഗിക്കാം,

Comments

comments