ഡക്ക് ഡക്ക് ഗോ


ഗൂഗിളാണ് ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രശസ്തിയുള്ളതും, മികച്ചതുമായ സെര്‍ച്ച് എഞ്ചിന്‍.. എന്നാല്‍ മറ്റ് ഏറെ സെര്‍ച്ച് എഞ്ചിനുകള്‍ മികച്ച സേവനം നല്കുന്നവയായുണ്ട്. ഇത്തരത്തിലൊന്നാണ് DuckDuckGo. ഗൂഗിളിനില്ലാത്ത ഒരു സവിശേഷത ഇതിനുണ്ട്. !Bang feature.
‌ഈ സംവിധാനം വഴി സെര്‍ച്ച് റിസള്‍ട്ട് ആദ്യം കാണിക്കുന്നതിന് പകരം സൈറ്റിലേക്ക് നേരിട്ട് റീ ഡയറക്ട് ചെയ്യും. ഉദാഹരണത്തിന് നിങ്ങള്‍ ഇബേ ടെലിവിഷന്‍സ് എന്ന് സെര്‍ച്ച് ചെയ്താല്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ക്ക് പകരം നേരിട്ട് ഇബേയുടെ പേജിലേക്ക് പോകും. ഇതുവഴി സമയലാഭം നേടാനാകും.
ഗൂഗിളില്‍ !Bang feature സംവിധാനം എനേബിള്‍ ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗ്ഗമാണ് DuckDuckGoog.
രണ്ട് സെര്‍ച്ച് എഞ്ചിനുകളുടെയും ഫീച്ചേഴ്സ് ഉപയോഗപ്പെടുത്താന്‍ ഇതില്‍ സാധിക്കും.
www.duckduckgoog.com

Comments

comments