വിന്‍ഡോസ് സെവനില്‍ ഡൈവറുകള്‍ ബാക്കപ്പ് ചെയ്യാം


വിന്‍ഡോസ് സെവനില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഡ്രൈവറുകള്‍ ഏറെയുണ്ടാകും. ഇവയുടെ ബാക്കപ്പ് എടുത്തുവെച്ചാല്‍ സിസ്റ്റം ക്രാഷായാലും പിന്നീട് ഉപയോഗിക്കാം. ഡ്രൈവറുകള്‍ ബാക്കപ്പ് എടുക്കാന്‍ വിന്‍ഡോസില്‍ തേര്‍ഡ് പാര്‍ട്ടി ടൂളായ ഡബിള്‍ ഡ്രൈവര്‍ ഉപയോഗിക്കാം.
വളരെ എളുപ്പത്തില്‍ ഡബിള്‍ ഡ്രൈവറുപയോഗിച്ച് ബാക്കപ്പുകള്‍ എടുക്കാന്‍ സാധിക്കും.

ഡിഫോള്‍ട്ടായി നോണ്‍ വിന്‍ഡോസ് ഡ്രൈവറുകളാണ് ഇതില്‍ സെലക്ടാവുക. ഉപയോഗിക്കുന്നവരുടെ ഇഷ്ടാനുസരണം സെലക്ട് ചെയ്യാനുമാകും. ബാക്കപ്പ് ചെയ്യുന്ന ഡ്രൈവറുകള്‍ സിപ് ചെയ്ത് സൂക്ഷിക്കാനാവും.
റീസ്റ്റോര്‍ ചെയ്യലും വളരെ എളുപ്പത്തില്‍ ചെയ്യാം. ബാക്കപ്പ് ചെയ്യുന്നവയുടെ ലിസ്റ്റ് ടെക്സ്റ്റ് ഫോര്‍മാറ്റിലും ലഭിക്കും. ഇത് വഴി ഡ്രൈവര്‍ നെയിം, വേര്‍ഷന്‍, ഡേറ്റ് തുടങ്ങിയവ യെല്ലാം മനസിലാക്കാം.
http://www.boozet.org

Comments

comments