ഡെസ്ക്ടോപ്പില്‍ വരയ്ക്കാം


വൈവിധ്യമാര്‍ന്ന അനേകം ടൂളുകള്‍ നമ്മള്‍ കംപ്യൂട്ടറില്‍ പ്രയോഗിച്ച് നോക്കാറുണ്ട്. രസകരമായ ചില ആപ്ലിക്കേഷനുകളും അവയില്‍ പെടും. വര്‍ക്കുകള്‍ക്കിടെ അനോട്ടേഷനെഴുതുന്നത് പലരും ചെയ്യാറുള്ളതാണ്. എന്നാല്‍ ഡെസ്ക്ടോപ്പില്‍ പെയിന്‍റില്‍ ചെയ്യുന്നത് പോലെ എഴുതാന്‍ സാധിച്ചാലോ?ഇതിന് സഹായിക്കുന്ന ഒരു ടൂളാണ് DeskMarker.

വളരെ ലളിതമായ ആപ്ലിക്കേഷനാണ് DeskMarker. ഇതുപയോഗിച്ച് ഡെസ്ക്ടോപ്പിലെവിടെയും എഴുതാനാവും. ലളിതമായ ഇതിന്‍റെ ഇന്‍റര്‍ഫേസില്‍ നിന്ന് പെന്‍സില്‍ സൈസ് നിശ്ചയിക്കാം. 1 മുതല്‍ 20 വരെ പിക്സല്‍ വലുപ്പം ഇതിനുണ്ട്. വൈവിധ്യമാര്‍ന്ന നിറങ്ങളും ഇതില്‍ നിന്ന് സെല്ക്ട് ചെയ്യാം.
DeskMarker - Compuhow.com
ഫ്രീ ഹാന്‍ഡ്, വിഷ്വല്‍ കണ്‍ട്രോള്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ ഇത് ഉപയോഗിക്കാം. ആദ്യത്തേതില്‍ ഡെസ്ക്ടോപ്പിലെവിടെയും വരയ്ക്കാനാകുമ്പോള്‍, രണ്ടാമത്തേത് ഉപയോഗിച്ച് സെല്ക്ട് ചെയ്ത നിറമുപയോഗിച്ച് ഫില്‍ ചെയ്യാനാകും.
ഇവ തമ്മില്‍ മാറ്റാന്‍ Alt + 4 ഉപയോഗിച്ചാല്‍ മതി. ഫ്രീഹാന്‍ഡ് മോഡില്‍ വരയ്ക്കാന്‍ Alt + 2 അമര്‍ത്തി മൗസുപയോഗിച്ച് വരയ്ക്കാം. Alt + 3 അമര്‍ത്തിയാല്‍ വരച്ചത് ഡെലീറ്റാകും.

DOWNLOAD

Comments

comments