വെബ്പേജുകള്‍ കോപ്പി ചെയ്യാന്‍ WebCopy


പലപ്പോഴും വെബ്സൈറ്റുകള്‍ മുഴുവനായോ, ഏതെങ്കിലും പേജുകളോ ഓഫ് ലൈന്‍ ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്യേണ്ടി വരാം. പിന്നീട് ലഭ്യമല്ലാതാകാവുന്ന ഡാറ്റകള്‍ ബാക്കപ്പ് ചെയ്ത് വയ്ക്കാനും സൈറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്.

ഈ ആവശ്യത്തിന് ഉപകരിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് WebCopy. വളരെ എളുപ്പത്തില്‍ വെബ്പേജുകള്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്യാന്‍ ഈ പ്രോഗ്രാമുപയോഗിച്ച് സാധിക്കും.
webcopy - Compuhow.com
പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സറ്റാള്‍ ചെയ്ത ശേഷം സേവ് ചെയ്യേണ്ട സൈറ്റിന്‍റെ യു.ആര്‍.എല്‍ ആപ്ലിക്കേഷനിലെ വിന്‍ഡോയില്‍ കോപ്പി പേസ്റ്റ് ചെയ്യുക.
സേവ് ചെയ്യേണ്ടുന്ന ഫോള്‍ഡര്‍ സെറ്റ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്യുക.

ഡൗണ്‍ലോഡിങ്ങ് പുരോഗതി പ്രോഗ്രാം ഇന്‍റര്‍ഫേസില്‍ കാണാനാവും. എറര്‍ മെസേജുകള്‍ നോക്കിയാല്‍ ഡൗണ്‍ലോഡ് ചെയ്യാത്ത പേജുകള്‍ മനസിലാക്കാം. പാസ് വേഡ് നല്കി ഉപയോഗിക്കേണ്ടുന്ന സൈറ്റുകളും അങ്ങനെ ഡൗണ്‍ലോഡ് ചെയ്യാനാവും.
http://cyotek.com/cyotek-webcopy

Comments

comments