ടോറന്റ് ക്ലയന്റില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം


ടോറന്റ് ഡൗണ്‍ലോഡ് സംബന്ധിച്ചുള്ള ഒരു പോസ്റ്റില്‍ ക്ലയന്റില്ലാതെ എങ്ങനെ ടോറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം എന്ന് മുന്‍പ് പറഞ്ഞിരുന്നു. ഇത് മറ്റൊരു മാര്‍ഗ്ഗമാണ്. ഒരു exe ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴിയാണ് ഇത് സാധിക്കുക. കംപ്യൂട്ടറിലെ ഏത് ലൊക്കേഷനിലേക്കും ഡൗണ്‍ലോഡിങ്ങ് ഇത് വഴി സാധിക്കും. ബിറ്റ് ടൊറന്‍റ് ക്ലയന്റില്ലാതെയാണ് ഇത് ഡൗണ്‍ലോഡ് ചെയ്യുക. അഥവാ അത് ഇതില്‍ എംബൂഡ് ചെയ്തിരിക്കുന്നു. .exe റണ്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡിങ്ങ് ആരംഭിക്കും.
ഇത് എങ്ങനെയെന്ന് നോക്കാം

Torrent2exe.com തുറക്കുക.
ഫീല്‍ഡില്‍ .torrent എക്സ്റ്റന്‍ഷനുള്ള ഫയല്‍ ആഡ് ചെയ്യുക.
ഇനി small size, normal size എന്നിവയിലൊന്ന് സെലക്ട് ചെയ്യുക. സ്മോള്‍ സൈസ് 50 കെ.ബിക്കടുത്തും, നോര്‍മല്‍ സൈസ് 1.5 എം.ബിക്കടുത്തും ഉണ്ടാവും.
ഇനി .exe ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഫയര്‍വാള്‍ എക്സപ്ഷന്‍ അനുവദിക്കുക.
ഇപ്പോള്‍ എവിടെയാണ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് ബ്രൗസ് ചെയ്ത് സെലക്ട് ചെയ്യാം.
ഡൗണ്‍ലോഡിങ്ങ് ആരംഭിക്കുമ്പോള്‍ സാധാരണ ക്ലയന്‍റില്‍ കാണുന്നത് പോലെ ഡൗണ്‍ലോഡിങ്ങ് സ്പീഡ്, അപ്ലോഡിങ്ങ് സ്പീഡ്, എന്നിവയെല്ലാം കാണാനാവും.

Comments

comments