JW Player സ്ട്രീമിങ്ങ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം


flashgot - Compuhow.com
ഇപ്പോള്‍ ഒട്ടേറെ സൈറ്റുകള്‍ ഫ്ലാഷ്, എച്ച്.ടി.എം.എല്‍ 5 വീഡിയോ പ്ലെയറുകള്‍ വഴി വീഡിയകള്‍ സ്ട്രീം ചെയ്യുന്നുണ്ട്. JW Player ഇത്തരം ഒരു പ്ലെയറാണ്. പല ടെലിവിഷന്‍ ചാനലുകളും ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് നടത്തുന്നത് ഇപ്പോള്‍ JW Player വഴിയാണ്. ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവയുടെ വീഡിയോ യു.ആര്‍.എല്‍ ലഭിക്കേണ്ടതുണ്ട്. പ്ലെയറിന് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ അത് ലഭിക്കില്ല. കീപ് വിഡ് പോലുള്ള തേര്‍ഡ്പാര്‍ട്ടി ഡൗണ്‍ലോഡറുകളിലും ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ഫയര്‍ഫോക്സ് ആഡോണാണ് FlashGot.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സ്ട്രീമിങ്ങ് വിഡിയോയയുടെ പേജ് തുറക്കുമ്പോള്‍ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഒന്നില്‍ കൂടുതല്‍ വീഡിയോകള്‍ ഒരു പേജിലുണ്ടെങ്കില്‍ അവ പല ഐക്കണുകളായി കാണിക്കും.
ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ഒപ്ഷന്‍ സെലക്ട് ചെയ്യാം.

ഡൗണ്‍ലോഡ്

Comments

comments