സ്ട്രീമിങ്ങ് വീഡിയോ സേവ് ചെയ്യാം.


ഇന്‍റര്‍നെറ്റില്‍ ഒട്ടേറെ സിനിമകള്‍ ഡൗണ്‍‌ലോഡിങ്ങിനായി ലഭ്യമാണ്. എന്നാല്‍ മിക്കപ്പോഴും പുതിയ ചിത്രങ്ങള്‍ കാണുക ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലാണ്. പ്രത്യേകിച്ച് ഹോളിവുഡ് ചിത്രങ്ങള്‍. ഓണ്‍ലൈനായി സിനിമ കാണുന്നത് തരക്കേടില്ലാത്ത പരിപാടിയാണെങ്കിലും ഇന്‍റര്‍നെറ്റ് സ്പീഡ്, ഇടയ്ക്കുണ്ടാകാവുന്ന തടസ്സങ്ങള്‍ തുടങ്ങിയവയൊക്കെ കാഴ്ചയുടെ രസം കൊല്ലുന്നതാണ്. അപ്പോള്‍ പിന്നെ എളുപ്പമുള്ള വഴി ഡൗണ്‍ലോഡിങ്ങ് തന്നെയാണ്.
Streaming video downloading - Compuhow.com
നേരിട്ട് ഡൗണ്‍ലോഡിങ്ങ് സാധ്യമാകാത്ത വീഡിയോകള്‍ സേവ് ചെയ്യാന്‍ സൗകര്യം തരുന്ന പരിപാടിയാണ് സ്ക്രീന്‍ കാപ്ചറിങ്ങ്. ഇവിടെ പരിചയപ്പെടുത്തുന്നത് Screen Capture Studio എന്ന പ്രോഗ്രാമാണ്.
ഈ പ്രോഗ്രാം കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

തുടര്‍ന്ന് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക. താഴെ വലത് വശത്ത് Capture modes മെനുവില്‍ നിന്ന് Online Video എന്നത് തെരഞ്ഞെടുക്കാം. പ്ലേ ചെയ്യുന്ന വീഡിയോയുടെ ചുറ്റും ഒരു ചുവപ്പ് ചതുരം കാണാനാവും. അത് വീഡിയോയുടെ സൈസിന് ആനുപാതികമായി മാറ്റാം. വീഡിയോ പരമാവധി റെസലൂഷനില്‍ റെക്കോഡ് ചെയ്യണമെങ്കില്‍ Fullscreen സെലക്ട് ചെയ്യുക.

REC ക്ലിക്ക് ചെയ്താല്‍ വീഡിയോ റെക്കോഡ് ചെയ്യാം. സൗണ്ട് വേണമെന്നുണ്ടെങ്കില്‍ Record audio ഒപ്ഷന്‍ എനേബിള്‍ ചെയിതട്ടുണ്ടെന്ന് ഉറപ്പാക്കുക.
റെകോഡിങ്ങ് അവസാനിപ്പിക്കാന്‍ stop ല്‍ ക്ലിക്ക് ചെയ്താല്‍ മതി. അപ്പോള്‍ ഒരു പ്രിവ്യു വിന്‍ഡോ വരുകയും അതില്‍ റെക്കോഡ് ചെയ്തത് കാണാന്‍ സാധിക്കുകയും ചെയ്യും. ഇത് നേരിട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേക്ക് ഷെയര്‍ ചെയ്യാം. Edit ല്‍ ക്ലിക്ക് ചെയ്താല്‍ ബില്‍റ്റ് ഇന്‍ ആയ എഡിറ്റിംഗ് ഒപ്ഷന്‍ ഉപയോഗിച്ച് ടൈറ്റിലോ, കട്ടിംഗോ, സ്പെഷ്യല്‍ ഇഫക്ട്സോ നല്കാം.

save ക്ലിക്ക് ചെയ്ത് വീഡിയോ AVI video, MP4, FLV, തുടങ്ങിയ ഫോര്‍മാറ്റുകളിലേക്ക് സേവ് ചെയ്യാം.
ഫ്രീ ട്രയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക.

Comments

comments