ഒരു വെബ് പേജിലെ മുഴുവന്‍ ചിത്രങ്ങളും ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാം


സാധാരണരീതിയില്‍ വെബ്സൈറ്റുകളില്‍ നിന്ന് ചിത്രങ്ങളെടുക്കാന്‍ മാനുവലായി സേവ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഒരു പേജിലെ മുഴുവന്‍ ചിത്രങ്ങളും ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നത് ഏറെ ശ്രമകരമാകും. Image Downloader എന്ന ടൂളുപയോഗിച്ച് ഈ ആവശ്യം എളുപ്പത്തില്‍ നിറവേറ്റാം. ഗൂഗില്‍ ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു ഫ്രീ എക്സ്റ്റന്‍ഷനാണത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു നീല ഐക്കണ്‍ ക്രോം അഡ്രസ് ബാറില്‍ കാണാം. ഒരു വെബ് പേജിലെ മുഴുവന്‍ ഇമേജുകളും ഡൗണ്‍ ലോഡ് ചെയ്യേണ്ടി വരുമ്പോള്‍ ഇതില്‍ ക്ലിക്ക് ചെയ്യുക. ഡിഫോള്‍ട്ടായി ഇത് ക്ലിക്ക് ചെയ്യുന്ന സമയത്ത് മുഴുവന്‍ ഇമേജുകളും സെലക്ട് ചെയ്യപ്പെടും. വേണമെങ്കില്‍ ഇതില്‍ ചിലത് ഒഴിവാക്കാനും സാധിക്കും. ക്രോം ഡൗണ്‍ലോഡ് ഫോള്‍ഡറിലാവും ഇവ സേവ് ചെയ്യപ്പെടുക.

Download

Comments

comments