ഓണ്‍ലൈന്‍ വീഡിയോ ഡൗണ്‍ലോഡിങ്ങ് രണ്ട് സ്റ്റെപ്പില്‍


കൂടുതല്‍ ആളുകളും ഓണ്‍ലൈനായുള്ള വീഡിയോകള്‍ നേരിട്ട് കാണുന്നതിനേക്കാള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുള്ള രണ്ട് പ്രശ്നങ്ങള്‍ വീഡിയോയുടെ ക്വാളിറ്റിയും, ഡൗണ്‍ലോഡിങ്ങ് സ്പീഡുമാണ്. വീഡിയോ ഗ്രാബര്‍ എന്ന ടൂളുപയോഗിച്ച് ഈ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. ഇന്ന് ലഭിക്കുന്ന മികച്ച വീഡിയോ ഗ്രാബിങ്ങ് ടൂളുകളിലൊന്നാണ് Video Grabber.
യുട്യൂബ്, വിമിയോ, ഡെയ്ലി മോഷന്‍, യുസ്ട്രീം, തുടങ്ങി ആയിരത്തോളം സൈറ്റുകളില്‍ നിന്നുള്ള ഡൗണ്‍ലോഡിങ്ങിന് ഇത് ഉപയോഗിക്കാം. Video Grabber ഉപയോഗിക്കുന്നതിന് രജിസ്ട്രേഷന്‍റെ ആവശ്യമില്ല.
ഓണ്‍ലൈന്‍ മെതേഡ്, ഓഫ് ലൈന്‍ മെതേ‍ഡ് എന്നിങ്ങനെ രണ്ട് വിധത്തില്‍ ഇത് വഴി ഡൗണ്‍ലോഡിങ്ങ് നടത്താം.
ഓണ്‍ലൈനായി ചെയ്യാന്‍ സൈറ്റില്‍ പോയി വീഡിയോയുടെ ലിങ്ക് നല്കി Grab it ല്‍ ക്ലിക്ക് ചെയ്യുക. Grab it ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോ പ്രിവ്യു കാണിക്കും. അതിന് താഴെ ഏത് ഫോര്‍മാറ്റിലാണ് വീഡിയോ വേണ്ടത് എന്ന് സെലക്ട് ചെയ്യാം.

Video Grabber ടൂള്‍ കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീഡിയോയുടെ യു.ആര്‍.എല്‍ നല്കി Add to Download ക്ലിക്ക് ചെയ്യുക.

http://www.videograbber.net/

Comments

comments