ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?


Instagram - Compuhow.com
പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാവുന്ന സൗകര്യം അടുത്തകാലത്ത് ഏര്‍‌പ്പെടുത്തിയിരുന്നു. മിനി വീഡിയോ ക്ലിപ്പുകള്‍ സേവ് ചെയ്ത് വെയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ഇവിടെ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. ടോര്‍ച്ച് ബ്രൗസര്‍ ഉപയോഗിച്ചാല്‍ എളുപ്പത്തില്‍ ഇത് ചെയ്യാം. എന്നാല്‍ അതല്ലാതെ എന്താണ് മാര്‍ഗ്ഗം എന്നാണ് ഇവിടെ പറയുന്നത്.

Instadown

ഏറ്റവും എളുപ്പത്തില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ് Instadown. വീഡിയോ ലിങ്ക് കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യാം. എം.പി 4 ഫോര്‍മാറ്റിലാണ് ഇത് സേവ് ചെയ്യുക.

http://www.instadown.com/

മാനുവലായ രീതി

തേര്‍ഡ് പാര്‍ട്ടി ടൂളുകളൊന്നും ഉപയോഗിക്കാതെ തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റൊരു മാര്‍ഗ്ഗമുണ്ട്.
ആദ്യം വീഡിയോ ഓപ്പണ്‍ ചെയ്യുക. പേജിലെവിടെയങ്കിലും റൈറ്റ് ക്ലിക്ക് ചെയ്ത് View page source അല്ലെങ്കില്‍ View source ല്‍ ക്ലിക്ക് ചെയ്യുക.

Ctrl + F അടിച്ച് പേജിലെവിടെയെങ്കിലും .mp4 എന്നുണ്ടോയെന്ന് നോക്കുക. ആ ലിങ്ക് കണ്ടെത്തിയാല്‍ അത് കോപ്പി ചെയ്ത് പുതിയ ടാബില്‍ പേസ്റ്റ് ചെയ്യുക. അവിടെ വീഡിയോ സ്ട്രീം ചെയ്യും. പേജ് ലോഡായാല്‍ Ctrl + S അടിച്ച് സേവ് ചെയ്യാം.

Instagram video - Compuhow.com

IFTTT

ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് IFTTT. ഇത് ഉപയോഗിക്കാന്‍ ആദ്യം ഒരു അക്കൗണ്ട് IFTTT ല്‍ ഉണ്ടാക്കണം. Create a Recipe എന്നൊരു പേജ് അപ്പോള്‍ ലഭിക്കും. അത് ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാഗ്രാം ടാര്‍ജറ്റാക്കുക.

അവിടെ പല ഓപ്ഷനുകള്‍ കാണിക്കുന്നതില്‍ ‘You like a video എന്നത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് Choose an action സെല്ക്ട് ചെയ്ത് Upload File from URL എടുക്കുക. ഇത് നേരിട്ട് ക്ലൗഡിലേക്ക് ഫയല്‍ സേവ് ചെയ്യും.
തുടര്‍ന്ന് ഏത് വീഡിയോ ലൈക്ക് ചെയ്താലും അത് ഓട്ടോമാറ്റിക്കായി ബോക്സ് ക്ലൗഡിലേക്ക് സേവായിക്കൊള്ളും.

Comments

comments