ഗൂഗിള്‍ ഫോണ്ടുകള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം


Google fonts - Compuhow.com

ഓപ്പണ്‍ സോഴ്സ് ഫോണ്ടുകളുടെ വന്‍ ശേഖരമാണ് ഗൂഗിള്‍ ഫോണ്ട്സ്. ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും. പല രീതിയില്‍ അഞ്ഞൂറില്‍ പരം ഫോണ്ടുകള്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതിന് പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കാം. അവയിലൊന്നാണ് ഇവിടെ പറയുന്നത്.
Google fonts 2 -Compuhow.com
തേര്‍ഡ് പാര്‍ട്ടി ടൂളുകളൊന്നുമില്ലാതെ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്ന വിധമാണ് ഇവിടെ പറയുന്നത്.
ആദ്യം ഗൂഗിള്‍ സൈറ്റില്‍ പോവുക.
ഇവിടെ ഫോണ്ട് സെര്‍ച്ച് ചെയ്യാനാകും. അങ്ങനെ സെല്ക്ട് ചെയ്ത ശേഷം Add to Collection എന്നിടത്ത് ക്ലിക്ക് ചെയ്യുക. ഇങ്ങനെ ഫോണ്ടുകള്‍ സെല്ക്ട് ചെയ്ത ശേഷം മുകളിലെ ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അവ ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാം.

Collection as a ZIP file എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സിപ്പ് ഫയല്‍ എക്സ്ട്രാക്ട് ചെയ്ത് അതില്‍ ക്ലിക്ക് ചെയ്ത് install ല്‍ ക്ലിക്ക് ചെയ്യുക.
മറ്റൊരു മാര്‍ഗ്ഗം SkyFonts എന്നതില്‍ ക്ലിക്ക് ചെയ്യുകയാണ്.

Fonts.com പേജിലെത്തുമ്പോള്‍ SkyFonts Download ല്‍ ക്ലിക്ക് ചെയ്യുക.
.NET Framework 4.0 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാളായാല്‍ google fonts ക്ലിക്ക് ചെയ്ത് choose fonts സെലക്ട് ചെയ്യുക. SkyFonts ബ്ലുബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

Open Google Font Folder ക്ലിക്ക് ചെയ്താല്‍ ഫോണ്ടുകള്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Comments

comments