വെബ്സൈറ്റ് പൂര്‍ണ്ണമായും ഡൗണ്‍ലോഡ് ചെയ്യാം


എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് സൈറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റിയാല്‍ സൗകര്യമായിരിക്കും. പ്രത്യേകിച്ച് അപ് ടു ഡേറ്റ് അല്ലാത്ത വിവരങ്ങള്‍ എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക്. നിരവധി ആപ്ലിക്കേഷനുകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്.
ഇത്തരത്തിലുള്ള ഒരു പ്രോഗ്രാമാണ് Cyotek WebCopy. ഡൗണ്‍ലോഡ് ചെയ്യുക എന്നതിലപ്പുറം എക്സ്റ്റേണല്‍ ലിങ്ക്, സൈറ്റ് മാപ് തുടങ്ങിയവയും ഇതില്‍ ആക്സസ് ചെയ്യാനാവും.
Cyotek-WebCopy - Compuhow.com
ഫാസ്റ്റും, മികച്ച പ്രവര്‍ത്തനശേഷിയും ഉള്ളതാണ് ഈ പ്രോഗ്രാം. വെബ്സൈറ്റ് മുഴുവനായോ, ഏതാനും പേജുകളായോ ഡൗണ്‍ലോഡ് ചെയ്യാനാവും. ഒരു വെബ്സൈറ്റ് മുഴുവനായി ഡൗണ്‍ലോഡ് ചെയ്യാന്‍ അതിന്‍റെ യു.ആര്‍.എല്‍ എന്‍റര്‍ ചെയ്താല്‍ മതി. ഡൗണ്‍ലോഡിങ്ങ് ആരംഭിച്ച ശേഷം കാന്‍സല്‍ ചെയ്യാനുമാകും.
ഡൗണ്‍ലോഡിങ്ങ് rule-based system അനുസരിച്ചാണെങ്കില്‍ പേജുകള്‍ ഡൗണ്‍ലോഡിങ്ങില്‍ നിന്ന് ഒഴിവാക്കാനാവും.
വളരെ മികച്ച രീതിയില്‍ സൈറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രോഗ്രാമാണിത്.

Visit Site

Comments

comments