ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുക‍ള്‍ കംപ്യൂട്ടറിലേക്ക് നേരിട്ട് ഡൗണ്‍‌ലോഡ് ചെയ്യാം


ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സാധാരണയായി ഡൗണ്‍ലോഡ് ചെയ്യുക ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നാണല്ലോ. മൊബൈല്‍ ഡിവേസിലേക്ക് ഇവ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ റെസ്ട്രിക്ഷനുകളോ, ഇന്‍റര്‍നെറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഇവ നേരിട്ട് കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇങ്ങനെ കംപ്യൂട്ടറിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ മൊബൈലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ എളുപ്പത്തില്‍ വിന്‍ഡോസ് കംപ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Real APK Leecher.
ഇത് ചെയ്യുന്നതിന് ആദ്യം വേണ്ടത് ഡിവൈസ് ഐ.ഡിയാണ്. *#*#8255#*#* എന്ന് ഡയല്‍ ചെയ്താല്‍ അത് കാണിച്ചുതരും. Device ID എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ഐ.ഡി കണ്ടുപിടിക്കാം.
Real APK Leecher ഒരു പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇത് ഡൗണ്‍ലോഡ് ചെയ്ത് എക്സ്ട്രാക്ട് ചെയ്യുക. റണ്‍ ചെയ്ത് ആവശ്യപ്പെടുന്ന കോണ്‍ഫിഗുറേഷന്‍ സെറ്റ് ചെയ്യുക. ഇമെയില്‍ ഐ.ഡി നല്കി ലോഗിന്‍ ചെയ്യുക. ഡിവൈസ് ഐ.ഡിയും ആവശ്യപ്പെടും. ഡെസ്റ്റിനേഷന്‍ ഡയറക്ട്റി സെലക്ട് ചെയ്യുക.അത് സേവ് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ മുകളിലായി കാണുന്ന സെര്‍ച്ച് ബോക്സില്‍ ആപ്ലിക്കേഷന്റെ പേര് നല്കി സെര്‍ച്ച് ചെയ്യുക. സെര്‍ച്ച് റിസള്‍ട്ടില്‍ അത് പെയ്ഡാണോ, ഫ്രീയാണോ എന്ന് കാണിക്കും. ഡൗണ്‍ലോഡ് ചെയ്യാന്‍ ആപ്ലിക്കേഷന്‍റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് സെലക്ട് ചെയ്യുക.

https://code.google.com/p/real-apk-leecher/

Comments

comments