ജിമെയിലില്‍ ചാറ്റ് ഹിസ്റ്ററി സേവ് ആകുന്നത് തടയാം


ജിമെയിലില്‍ ഇന്‍ബോക്സ് , ഡ്രാഫ്റ്റ് എന്നിവ പോലെ ചാറ്റ് എന്നൊരു വിഭാഗവും ഉണ്ട്. ഇത് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കും. ചാറ്റ് ചെയ്ത് കഴിയുന്പോള്‍ ഇമെയിലായി സേവ് ചെയ്യപ്പെടും. ഇത് പലപ്പോഴും ഉപകാരപ്രദവുമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പ്രൈവസിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
ഇങ്ങനെ ചാറ്റ് ഹിസ്റ്ററി സേവ് ചെയ്യുന്നത് തടയുന്നത് എങ്ങനെയെന്ന് നോക്കാം.
ജിമെയിലില്‍ ചാറ്റില്‍ more എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
അതില്‍ go off the record എന്നത് സെലക്ട് ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ഇരുവശത്തുള്ളവര്‍ക്കും ഇത് സംബന്ധിച്ച മെസേജ് വരും. ചാറ്റ് സെഷന്‍ അവസാനിക്കുന്നതോടെ ഹിസ്റ്ററി നീക്കപ്പെടുകയും ചെയ്യും.
ഇതേ സ്റ്റെപ്പുകള്‍ തുടര്‍ന്ന് ചാറ്റ് ഹിസ്റ്ററി സേവിങ്ങ് ഓണ്‍ ചെയ്യുകയും ചെയ്യാം.

Comments

comments