ഇന്‍റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍


DNS Angel - Compuhow.com
വീടുകളില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വ്യാപകമായതോടെ കുട്ടികള്‍ അവ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാര്യത്തില്‍ ശ്രദ്ധവെയ്ക്കാത്ത പക്ഷം പല അപകടങ്ങളിലേക്കും കുട്ടികള്‍ ചെന്നെത്തിയേക്കാം. ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. ആന്‍റി വൈറസില്‍ സെറ്റ് ചെയ്യുക, തേര്‍ഡ് പാര്‍ട്ടി സൈറ്റ് ബ്ലോക്കറുകള്‍ ഉപയോഗിക്കുക എന്നിങ്ങനെ.

ഇക്കാര്യത്തില്‍ ഏറെ ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് DNS Angel . OpenDNS, Norton ConnectSafe, MetaCert എന്നീ മൂന്ന് സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഇത് ഇന്‍റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാന്‍ സഹായിക്കും. വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഒരു ഫ്രീവെയറാണിത്.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ അതില്‍ നിന്ന് Norton ConnectSafe, MetaCert and OpenDNS എന്നിവ സെലക്ട് ചെയ്യാം. അവയിലൊന്നില്‍ ക്ലിക്ക് ചെയ്താല്‍ അത് ആക്ടീവാകും.
ഡി.എന്‍.എസ് സെര്‍വറുകള്‍ മാനുവലായി മാറ്റുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് എളുപ്പമല്ല. അതിന് പകരം വേഗത്തില്‍ തന്ന ഇക്കാര്യം ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

DOWNLOAD

Comments

comments