വിന്‍ഡോസ് 8 – പാസ് വേഡ് എന്‍റര്‍ ചെയ്യുന്നത് ഒഴിവാക്കാം



പരിചിതമായ രീതികളില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ പുതിയ വിന്‍ഡോസ് 8 ല്‍ ഉണ്ട്. അത്ര കംപ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്ക് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത് തുടക്കത്തില്‍ അല്പം പ്രയാസം സൃഷ്ടിച്ചേക്കാം. ഓതറൈസ്ഡ് അല്ലാത്ത ഉപയോഗം തടയാനായി വിന്‍ഡോസ് 8 ല്‍ ആദ്യം തന്നെ പാസ് വേഡ് നല്കേണ്ടതുണ്ട്. മറ്റുള്ളവര്‍ ഉപയോഗിക്കാനിടയില്ലാത്ത സിസ്റ്റമാണെങ്കില്‍ ഇത് ഒഴിവാക്കാവുന്നതാണ്.
ഇതിനായി ആദ്യം കംപ്യൂട്ടറില്‍ പാസ് വേഡ് നല്കി എന്‍റര്‍ ചെയ്യുക.
ഇനി വിന്‍ഡോസ് കീ അമര്‍ത്തിപ്പിടിച്ച് X കീയില്‍ അമര്‍ത്തുക.
പോപ് അപ് മെനു വരുന്നതില്‍ Command Prompt ക്ലിക്ക് ചെയ്യുക. അതില്‍ control userpasswords2 എന്ന് നല്കി എന്‍റര്‍ അടിക്കുക.
User Accounts ഡയലോഗ് ബോക്സ് വരുന്നതില്‍ Users must enter a user name and password to use this computer എന്നത് അണ്‍ചെക്ക് ചെയ്യുക.
ok ക്ലിക്ക് ചെയ്ത് പാസ് വേഡ് നല്കി automatic sign-in option കണ്‍ഫേം ചെയ്യുക.
സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments