വിന്‍ഡോസ് 8 ല്‍ യു.എസ്.ബി ഡിവൈസുകള്‍ ഡിസേബിള്‍ ചെയ്യാം


കംപ്യൂട്ടറുകളില്‍ വൈറസ് ബാധയുണ്ടാക്കുന്നതില്‍ മുന്‍ പന്തിയിലുള്ള ഒരുപകരണമാണ് യു.എസ്.ബി ഡ്രൈവുകള്‍. സ്വയം ഉപയോഗിച്ചില്ലെങ്കിലും സിസ്റ്റം മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ പെന്‍ഡ്രൈവ് കണക്ട് ചെയ്യാനും അവയില്‍ നിന്ന് വൈറസുകള്‍ കടന്നുകൂടാനും സാധ്യത ഏറെയാണ്. യു.എസ്.ബി പോര്‍ട്ടുകള്‍ ആക്സസ് ചെയ്യുന്നത് ബ്ലോക്ക് ചെയ്ത് ഇതിന് പരിഹാരം കണ്ടെത്താം. ഇതുവഴി കംപ്യൂട്ടറില്‍ നിന്ന് ഡാറ്റകള്‍ മറ്റുള്ളവര്‍ അനുമതിയില്ലാതെ കൊണ്ടുപോകുന്നതിനും തടയിടാം.
വിന്‍ഡോസില്‍ 8 ല്‍ ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
സ്റ്റാര്‍ട്ട് സ്ക്രീനില്‍ regedit സെര്‍ച്ച് ചെയ്ത് ഓപ്പണ്‍ ചെയ്യുക.
രജിസ്ട്രി എഡിറ്റര്‍ ഓപ്പണാകുമ്പോള്‍ USBSTOR എന്നത് കണ്ടെത്തുക.

(HKEY_LOCAL_MACHINESYSTEMCurrentControlSetServicesUSBSTOR)
ഇത് ഓപ്പണ്‍ ചെയ്യുക.
അതില്‍ Start എന്നിടത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഡാറ്റ വാല്യു 4 എന്ന് നല്കി ഒകെ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്തുകഴിയുമ്പോള്‍ എല്ലാ എക്സ്റ്റേണല്‍ സ്റ്റോറേജ് ഡിവൈസുകളും ഡിസേബിളാവും. ഇത് എനേബിള്‍ ചെയ്യാന്‍ സ്റ്റാര്‍ട്ടിലെ വാല്യു 4 മാറ്റി 3 എന്ന് നല്കിയാല്‍ മതി.

Comments

comments