ഉബുണ്ടുവില്‍ ടച്ച് പാഡ് ഡിസേബിള്‍ ചെയ്യാം (ലിനക്സ്)


നിങ്ങള്‍ ലാപ്ടോപ്പില്‍ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റമാണോ ഉപയോഗിക്കുന്നത്. പലപ്പോഴും ടൈപ്പ് ചെയ്യുന്ന അവസരത്തില്‍ ടച്ച് പാഡില്‍ വിരല്‍ തട്ടി ടൈപ്പിംഗ് പ്രശ്നമാകാറുണ്ടാവും. അത്രയും നേരം കണ്ടിരുന്ന കഴ്സര്‍ വേറെ എവിടെയെങ്കിലുമെത്തും. വിന്‍ഡോസിലും സമാനമായ പ്രശ്നം ഉണ്ടാകാം. ലിനക്സില്‍‌ ടച്ച് പാഡ് ഡിസേബിള്‍ ചെയ്യാനുള്ള വിദ്യയാണ് ഇവിടെ പറയുന്നത്.

touchpad-indicator ഉപയോഗിച്ച് ഇത് ചെയ്യാനാവും. ഇതിന് ടെര്‍മിനല്‍ തുറന്ന് താഴെ കാണുന്ന കോഡ് ടൈപ്പ് ചെയ്യുക.

sudo add-apt-repository ppa:atareao/atareao
sudo apt-get update
sudo apt-get install touchpad-indicator

ഇത് ചെയ്ത് കഴിയുമ്പോള്‍ ഒരു ടച്ച് പാഡ് ഐക്കണ്‍ സിസ്റ്റം ട്രേയില്‍ വന്നതായി കാണാം. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ വരുന്ന മെനുവില്‍ Disable Touchpad ക്ലിക്ക് ചെയ്യുക.
Disable touchpad - Compuhow.com
ഇതിന്‍റെ പ്രിഫറന്‍സ് സെക്ഷനില്‍ പോയാല്‍ എനേബിള്‍ ചെയ്യാനും, ഡിസേബിള്‍ ചെയ്യാനും ഒരു ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കാം. ഡിഫോള്‍ട്ടായി ഷോര്‍ട്ട് കട്ട് ഓഫ് ആയിരിക്കും. ഇത് ഓണ്‍ ചെയ്യുക.
ഇതിലുള്ള മറ്റൊരു സവിശേഷത disable touchpad when mouse plugged എന്ന ഒപ്ഷനാണ്. എക്സ്റ്റേണല്‍ മൗസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ടച്ച് പാഡ് ഡിസേബിള്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കാം.

Comments

comments