ചില സൈറ്റുകളുടെ മാത്രം ഹിസ്റ്ററി ഡിസേബിള്‍ ചെയ്യാം


ക്രോമിലും, ഫയര്‍ഫോക്സിലും ഹിസ്റ്ററി ഒഴിവാക്കുന്നതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. ടൂളുകളൊന്നും ഉപയോഗിക്കാത്ത സാഹചര്യത്തില്‍ സാധാരണയായി ഹിസ്റ്ററി ബ്രൗസറില്‍ നിന്ന് മുഴുവനായി ഡെലീറ്റ് ചെയ്യാറാണ് പതിവ്. എന്നാല്‍ ഇത് അത്ര അനുയോജ്യമായ സംഗതിയല്ല. പല സൈറ്റുകളുടെയും ഹിസ്ററി തുടര്‍ന്നും ഉപയോഗിക്കുന്നത് ജോലികള്‍ എളുപ്പമാക്കും. അതുപോലെ ഹിസ്റ്ററി മുഴുവനായും ഇടക്കിടക്ക് ഡെലീറ്റാക്കുന്നത് മറ്റുള്ളവര്‍ക്ക് സംശയത്തിനുമിടയാക്കും.
ഈ സാഹചര്യത്തിലാണ് ചില സൈറ്റുകളുടെ മാത്രം ഹിസ്റ്ററി ബ്രൗസറില്‍ നിന്ന് നീക്കം ചെയ്യാവുന്ന ടൂള്‍ ഉപകാരപ്പെടുക.

ക്രോമില്‍ ഇത് ഉപയോഗിക്കാന്‍ History Site Blocker എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പുതിയ ബട്ടണുകളൊന്നും കാണില്ല. ഇതു വഴി മറ്റുള്ളവര്‍ക്ക് ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുന്നതായി അറിയാനും കഴിയില്ല. ഇത് കോണ്‍ഫിഗര്‍ ചെയ്യാന്‍ ക്രോം എക്സ്റ്റന്‍ഷന്‍ പേജില്‍ പോവുക. Tools എക്സ്റ്റന്‍ഷന്‍സ് സെലക്ട് ചെയ്യുക.
ഇതില്‍ History Site Blocker എടുത്ത് Options ല്‍ ക്ലിക്ക് ചെയ്യുക.
ഇനി ഒഴിവാക്കേണ്ട സൈറ്റിന്‍റെ പൂര്‍‍ണ്ണമായ യു.ആര്‍.എല്‍ നല്കുക. പല സൈറ്റുകളുണ്ടെങ്കില്‍ ഇവ കോമ കൊണ്ട് വേര്‍തിരിക്കുക.
സേവ് ചെയ്യുക.
ഇങ്ങനെ ചെയ്താലും കുക്കീസുകളും,ഡൗണ്‍ലോഡുകളും ബ്രൗസറില്‍ ഉണ്ടാവും.‌
ഫയര്‍ഫോക്സില്‍ ഇത് ചെയ്യാന്‍ HistoryBlock ഡൗണ്‍ലോഡ് ചെയ്യുക. മെനുവില്‍ ആഡ് ഓണ്‍സ് ക്ലിക്ക് ചെയ്യുക. Extension settingsല്‍ ഹിസ്റ്ററി ബ്ലോക്ക് കാണുക.ഒപ്ഷന്‍സില്‍ ക്ലിക്ക് ചെയ്ത് ഹിസ്റ്ററി റിമൂവ് ചെയ്യേണ്ടുന്ന സൈറ്റുകളുടെ യു.ആര്‍.എല്‍ നല്കുക. ഒരു സമയത്ത് ഒരു യു.ആര്‍.എലേ നല്കാനാവു. ഇങ്ങനെ എന്‍റര്‍ ചെയ്ത ശേഷം Unblacklist ക്ലിക്ക് ചെയ്ത ശേഷം ഒ.കെ നല്കുക.

Comments

comments