റീസന്‍റ് ഫയല്‍ ലിസ്റ്റിംഗ് ഡിസേബിള്‍ ചെയ്യാം


വിന്‍ഡോസില്‍ ഓപ്പണ്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുമല്ലോ. വിന്‍ഡോസ് 7 മുതല്‍ ജമ്പ് ലിസ്റ്റ് സപ്പോര്‍ട്ടോടു കൂടിയാണ് വരുന്നത്. അവസാനം ഓപ്പണ്‍ ചെയ്ത പത്ത് ഫയലുകള്‍ ഇതില്‍ കാണാന്‍ സാധിക്കും. ഇവ സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് തന്നെ കാണാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും. മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്ന കംപ്യൂട്ടറാണെങ്കില്‍ ഇത് ആവശ്യം വരും. നിങ്ങളേതൊക്കെ പ്രോഗ്രാമുകളും ഫയലുകളുമാണ് ഉപയോഗിക്കുന്നതെന്ന് മറ്റുള്ളവര്‍ അറിയേണ്ട കാര്യമില്ലല്ലോ?
ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ടാസ്ക് ബാറിലെ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക. അതില്‍ സ്റ്റാര്‍ട്ട് മെനു ടാബ് തുറന്ന് Store and display recently opened items in the Start menu and the taskbar എന്നത് അണ്‍ചെക്ക് ചെയ്യുക.

Store and display recently opened programs in the Start menu എന്നതും അണ്‍ ചെക്ക് ചെയ്യാവുന്നതാണ്.
ഇനി Apply ക്ലിക്ക് ചെയ്ത് ok നല്കുക.

Comments

comments