ക്രോം എക്സ്റ്റന്‍ഷനുകള്‍ ഒറ്റ ക്ലിക്കില്‍ ഡിസേബിള്‍ ചെയ്യാം


ഇന്‍റര്‍നെറ്റ് ഉപയോഗം എളുപ്പമാക്കുന്ന അനേകം എക്സ്റ്റന്‍ഷനുകള്‍ ക്രോമിലുണ്ട്. ഇവ ഉപയോഗിച്ച് പല കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാനാവും. എന്നാല്‍ ബ്രൗസര്‍ സ്ലോ ആക്കുന്നതില്‍ എക്സ്റ്റന്‍ഷനുകള്‍ക്ക് പ്രധാന പങ്കുണ്ട്.

ഇങ്ങനെ പ്രശ്നം തോന്നിയാല്‍ അത് പരിഹരിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് Extensity എന്ന എക്സ്റ്റന്‍ഷന്‍ മാനേജര്‍ ക്രോമില്‍ ഉപയോഗിക്കുന്നത്.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ആഡോണ്‍‌ ബാറില്‍ ഐക്കണ്‍ കാണാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എക്സ്റ്റന്‍ഷനുകളുടെ ഒരു ലിസ്റ്റ് കാണിക്കും. ഡിഫോള്‍ട്ടായി ആപ്സ്, എക്സ്റ്റന്‍ഷന്‍ എന്നിവ തരം തരിച്ചിരിക്കും.
Disable crome extensions - Compuhow.com
ലിസ്റ്റില്‍ ഗ്രേ നിറത്തില്‍ കാണുന്നവ ഡിസേബിള്‍ ചെയ്തവയാണ്. ഇതില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ എനേബിളാവും. എക്സ്റ്റന്‍ഷനുകള്‍ ഡെലീറ്റ് ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും.

ചില എക്സ്റ്റന്‍ഷനുകള്‍ ഉപകാരപ്രദവും, എന്നാല്‍ പലപ്പോഴും ബ്രൗസറിനെ സ്ലോ ആക്കുന്നവയുമായിരിക്കും. ഇത്തരത്തിലുള്ളവ ആവശ്യം വരുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ Extensity ഉപയോഗിക്കാം.

DOWNLOAD

Comments

comments