ക്രോം എക്സ്റ്റന്‍ഷനുകളെ ഒറ്റ ക്ലിക്കില്‍ ഡിസേബിള്‍ ചെയ്യാം


ഒരു പക്ഷേ അനേകം എക്സ്റ്റന്‍ഷനുകള്‍ നിങ്ങള്‍ ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. എക്സ്റ്റന്‍ഷുകള്‍ പലകാര്യങ്ങളിലും ഏറെ സഹായകരവുമായിരിക്കും. എന്നാല്‍ ഇവയുടെ എണ്ണം കൂടുമ്പോള്‍ ചില പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇന്റര്‍നെററ് സ്ലോ ആവുന്നു എന്നതാവും പ്രധാന പ്രശ്നം. അതിനാല്‍ തന്നെ പതിവായി ഉപയോഗമില്ലാത്ത് ഡിസേബിള്‍ ചെയ്തിടുന്നത് നല്ലതാണ്.

എന്നാല്‍ ഒറ്റ ക്ലിക്കില്‍ എക്സ്റ്റന്‍ഷനുകള്‍ ഡിസേബിള്‍ ചെയ്യാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷനാണ് One-Click Extensions Manager. ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അഡ്രസ് ബാറിനരികിലായി ഒരു പവര്‍ ബട്ടണ്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും.
Disable extensions - Compuhow.com
ഇതില്‍ ക്ലിക്ക് ചെയ്താല്‍ Disable all extensions എന്ന ഒപ്ഷന്‍ ലഭിക്കും. പിന്നീട് ഇവിടെ തന്നെ Enable all extensions ലഭ്യമാകും.
ക്രോമില്‍ നിന്ന് എക്സ്റ്റന്‍ഷനുകളെ ഇവിടെ നിന്ന് ഡെലീറ്റ് ചെയ്യാനുമാകും. അതിന് റൈറ്റ് ക്ലിക്ക് ചെയ്താല്‍ മതി.

DOWNLOAD

Comments

comments