വിന്‍ഡോസിലെ ഓട്ടോമാറ്റിക് ഡ്രൈവര്‍ ഇന്‍സ്റ്റലേഷന്‍ തടയാം


Disable auto driver updation - Compuhow.com
ഒരു ഡിവൈസ് കംപ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ ഓട്ടോമാറ്റിക്കായി അതിന്‍റെ ഡ്രൈവര്‍ ഇന്‍സ്റ്റാളാവുന്നത് കണ്ടിരിക്കും. എന്നാല്‍ വളരെ അപൂര്‍വ്വമായതും, എററുകളുള്ളതുമായ ഡിവൈസുകള്‍ റണ്‍ ചെയ്യുകയുമില്ല.

മറ്റുള്ളവര്‍ കംപ്യൂട്ടറില്‍ ഡിവാസുകള്‍ കണക്ട് ചെയ്ത് ഉപയോഗിക്കുന്നത് തടയാന്‍ ഈ ഓട്ടോ ഇന്‍സ്റ്റാളിങ്ങ് തടയാവുന്നതാണ്.

ഇത് ചെയ്യാന്‍ ആദ്യം Start—> Control Panel എടുക്കുക.
അതില്‍ System എടുത്ത് ഇടത് വശത്ത് നിന്ന് Advanced system settings സെലക്ട് ചെയ്യുക.

Hardware ടാബില്‍ Device Installation Settings ക്ലിക്ക് ചെയ്യുക.
No, let me choose what to do എന്നത് എടുത്ത് ver install driver software from Windows Update സെലക്ട് ചെയ്യുക.
Save Changes ക്ലിക്ക് ചെയ്യുക.

Comments

comments